സുപ്രഭാതം 11ാം കാംപയിൻ വിജയിപ്പിക്കുക: ഡയരക്ടർ ബോർഡ്
കോഴിക്കോട്: ഓഗസ്റ്റ് ഒന്നു മുതൽ 15വരെ നടക്കുന്ന സുപ്രഭാതം വരിക്കാരെ ചേർക്കൽ കാംപയിൻ വൻവിജയമാക്കാൻ ചെയർമാൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രഭാതം ഡയരക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
കാംപയിനിന്റെ ഭാഗമായി എല്ലാ വീടുകളിലും കൂടാതെ വിദ്യാലയങ്ങൾ, ലൈബ്രറികൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പത്രത്തിന്റെ സന്ദേശമെത്തിക്കും.
സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ഉൾപ്പടെ സമസ്തയുടെ കീഴ്ഘടകങ്ങളെല്ലാം കാംപയിൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. വിദ്യാലയങ്ങളിൽ പത്രമെത്തിക്കുന്ന സ്‌നേഹപൂർവം പദ്ധതിക്ക് എസ്.കെ.എസ്.എസ്.എഫും സർക്കാർ സ്ഥാപനങ്ങളിൽ പത്രമെത്തിക്കുന്ന ഔദ്യോഗികം സുപ്രഭാതം പദ്ധതിക്ക് സുന്നിയുവജന സംഘവും വ്യാപാര സ്ഥാപനങ്ങളിൽ പത്രമെത്തിക്കുന്ന ഷോപ്പിങ് കോർണറിന് ജംഇയ്യത്തുൽ ഖുത്വബായും നേതൃത്വം നൽകും.
10ാം വാർഷികത്തോടനുബന്ധിച്ച് നടന്നുവരുന്ന പരിപാടികൾ യോഗം വിലയിരുത്തി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹിമാൻ മുസ് ലിയാർ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, യു. ഷാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, കെ. മോയിൻകുട്ടി മാസ്റ്റർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, കൊടക് അബ്ദുറഹിമാൻ മുസ് ലിയാർ, കെ.എ റഹ്‌മാൻ ഫൈസി, നാസർ ഫൈസി കൂടത്തായി, പി.കെ മുഹമ്മദ് എന്ന മാനു, ക്രസന്റ് പി.കെ മുഹമ്മദ് ഹാജി, സുലൈമാൻ ദാരിമി ഏലംകുളം, എ.വി അബൂബക്കർ ഖാസിമി, അലവിക്കുട്ടി ഒളവട്ടൂർ, ബ്ലാത്തൂർ അബൂബക്കർ ഹാജി, ബഹ്‌റൈൻ കുഞ്ഞുമുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി തിരൂർ, നവാസ് പൂനൂർ, ടി.പി ചെറൂപ്പ, ഹംസകോയ ചേളാരി, സി.പി ഇഖ്ബാൽ, വി യൂസുഫ് പങ്കെടുത്തു. മാനേജിങ് ഡയരക്ടർ ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും സി.ഇ.ഒ മുസ്തഫ മുണ്ടുപാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."