ജാര്‍ഖണ്ഡില്‍ വിശ്വാസം നേടി സോറന്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ വിശ്വാസം നേടി ഹേമന്ത് സോറന്‍ സര്‍ക്കാര്‍. 45 എംഎല്‍എമാരുടേയും പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. 81 അംഗങ്ങളുള്ള നിയമസഭയില്‍ 45 എംഎല്‍എമാരാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ഭരണ സഖ്യത്തിലുള്ളത്. ജെ.എം.എം 27, കോണ്‍ഗ്രസ് 17, രാഷ്ട്രീയ ജനതാദള്‍ ഒന്ന്. ബി.ജെ.പിക്ക് 30 അംഗങ്ങളാണുള്ളത്. ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം സഭയുടെ അംഗബലം 76 ആയി ചുരുങ്ങിയിരുന്നു.
അഴിമതി ആരോപണത്തില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്ന ഹേമന്ത് സോറന്‍ അഞ്ചു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ ജൂലായ് നാലിനാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ജാര്‍ഖണ്ഡിന്റെ 13ാമത് മുഖ്യമന്ത്രിയായിട്ടായിരുന്നു ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ. ഗവര്‍ണര്‍ സി പി രാധാകൃഷ്ണനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്‍ഡ്യ മുന്നണി നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി നേരത്തെ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു. ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്‍ഡ്യ മുന്നണി എംഎല്‍എമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചെംപയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ജൂണ്‍ 28നായിരുന്നു അഞ്ച് മാസത്തിന് ശേഷം ഹേമന്ത് സോറന്‍ ഭൂമി കുംഭകോണക്കേസില്‍ ജാമ്യത്തിലിറങ്ങിയത്. കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. നേരത്തെ റാഞ്ചിയില്‍ ഇന്‍ഡ്യ സഖ്യം എംഎല്‍എമാരുടെ യോഗം ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിരുന്നു. 2024 ഫെബ്രുവരി രണ്ടിനായിരുന്നു ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭൂമി കുംഭകോണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹേമന്ത് സോറന്‍ രാവിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചംപയ് സോറനെ ജെഎംഎം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയില്‍ 8.86 ഏക്കര്‍ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഹേമന്ത് സോറനെതിരായ കേസ്. അറസ്റ്റ് തീരുമാനത്തിന് പിന്നാലെ ഹേമന്ത് സോറന്‍ ജാ!ര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടൂ എന്ന് സോറന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍ രാജി വെക്കുകയായിരുന്നു.
കേസില്‍ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഛാവി രഞ്ജന്‍ അടക്കം ഉള്‍പ്പെടും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കല്‍ക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."