HOME
DETAILS

ശനിയാഴ്ച യുപിഐ സേവനം തടസപ്പെടും; ഉപയോക്താക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് എച്ച്ഡിഎഫ്‌സി

  
Web Desk
July 08 2024 | 13:07 PM

hdfc-bank-system-upgrade-alert-on-july-13-these-services-new

ജൂലൈ 13ന് യുപിഐ സേവനം തടസ്സപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. സിസ്റ്റം നവീകരിക്കുന്നതിന്റെ ഭാഗമായി പുലര്‍ച്ചെ 3:00 മുതല്‍ 3:45 വരെയും 9:30 മുതല്‍ 12:45 വരെയുമാണ് സേവനങ്ങള്‍ മുടങ്ങുക. ബാങ്കിന്റെ പ്രവര്‍ത്തനക്ഷമതയും ശേഷിയും വിശ്വാസ്യതയും വര്‍ധിപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.

നവീകരണ കാലയളവില്‍ നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നി ലഭ്യമാകില്ലെന്ന് ബാങ്ക് അറിയിച്ചു. കൂടാതെ,ഐഎംപിഎസ്,  നെഫ്റ്റ്, ആര്‍ടിജിഎസ് , എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ടു അക്കൗണ്ട് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍, ബ്രാഞ്ച് ട്രാന്‍സ്ഫര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഫണ്ട് ട്രാന്‍സ്ഫര്‍  സേവനങ്ങളും ഈ കാലയളവില്‍ ലഭ്യമാകില്ല.

ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 7:30 ന് മുമ്പ് ആവശ്യത്തിനുള്ള പണം പിന്‍വലിക്കാനും എല്ലാ ഫണ്ട് ട്രാന്‍സ്ഫറുകളും മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ തുടരും.സിസ്റ്റം നവീകരിക്കുന്ന കാലയളവില്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago