ടൂറിസം മന്ത്രിയുമായി ഭിന്നതക്ക് പിന്നാലെ പിബി നൂഹിന് സ്ഥാനമാറ്റം?; ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. മദ്യനയം മാറ്റ ചര്‍ച്ചക്കിടെ ടൂറിസം മന്ത്രിയും ഡയറക്ടറും തമ്മില്‍ ഭിന്നത ഉണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ അവധിയില്‍ പോയ ഐഎഎസ് ഉദ്യോഗസ്ഥന്‍ പിബി നൂഹിനെ ചുമതലയില്‍ നിന്ന് മാറ്റി. അദ്ദേഹത്തിന് സപ്ലൈക്കോ തലപ്പത്തേക്കാണ് മാറ്റിയത്. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയില്‍ പ്രവേശിച്ച പിബി നൂഹ് ഈ മാസം 22 ന് തിരിച്ചെത്താനിരിക്കെയാണ് ചുമതലമാറ്റം.
മദ്യ നയം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന വാദത്തിനിടെ ടൂറിസം ഡയറക്ടര്‍ വിളിച്ച യോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. അന്ന് യോഗം വിളിച്ച ശിഖ സുരേന്ദ്രനെ നൂഹിന് പകരം ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. നേരത്തെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു ശിഖ.
ശിഖയുടെ ഒഴിവിലേക്ക് എംഎസ് മാധവിക്കുട്ടിയെ നിയമിച്ചു. മാധവിക്കുട്ടി സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്റെ ഡയറക്ടര്‍ പദവിയിലും തുടരും. കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ സിഇഒ ആയ ഷാജി വി നായരെ വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ കെ മീരയ്ക്ക് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതലയും നല്‍കി.
PB Noah transferred after differences with tourism minister to supplyco
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."