HOME
DETAILS

യൂറോകപ്പിൽ ഇന്ന് രണ്ടാം സെമി

  
July 10 2024 | 03:07 AM

Euro Cup 2024 semifinal

മ്യൂണിക്: യൂറോകപ്പിന്റെ ഫൈനൽ പോരാട്ടത്തിലെ രണ്ടാമൻ ആരാണെന്നറിയാനുള്ള രണ്ടാം സെമി ഫൈനൽ പോരാട്ടത്തിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. ഇന്ന് രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ യൂറോപ്യൻ ഫുട്‌ബോളിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ടും നെതർലൻഡ്‌സും തമ്മിലാണ് കൊമ്പുകോർക്കുന്നത്. ഗ്രൂപ്പ് സിയിലെ മൂന്ന് മത്സരത്തിൽനിന്ന് അഞ്ച് പോയിന്റ് നേടിയായിരുന്നു ഇംഗ്ലണ്ട് ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്.

ക്വാർട്ടറിൽ സ്ലോവാക്യക്കെതിരേ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഇംഗ്ലണ്ടിന് ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡായിരുന്നു എതിരാളികൾ. ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡ് ഇംഗ്ലണ്ടിനെ നിശ്ചിത സമയത്ത് 1-1 എന്ന സ്‌കോറിന് സമനിലയിൽ തളച്ചെങ്കിലും പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഇംഗ്ലണ്ട് സെമിയുറപ്പിച്ചത്. 
ടൂർണമെന്റിന്റെ തുടക്കം മുതൽ ഇംഗ്ലണ്ട് ടീമിനും പരിശീലകൻ സൗത്‌ഗേറ്റിനും ടീം സെലക്ഷന്റെ പേരിലും ടീം ഇറക്കുന്നതിന്റെ പേരിലും ഒരുപാട് പഴികേട്ടിരുന്നു. അതിനെല്ലാമുള്ള ഉത്തരം ഇന്നത്തെ മത്സരത്തിലുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണാം. 11ാം തവണയാണ് ഇംഗ്ലണ്ട് യൂറോകപ്പിൽ കളിക്കുന്നത്. ആദ്യമായി 1968ലായിരുന്നു ഇംഗ്ലീഷ് സംഘം യൂറോകപ്പ് കിരീടം തേടി മൈതാനത്തെത്തിയത്. 2020 ൽ റണ്ണേഴ്‌സപ്പായതൊഴിച്ചാൽ പറയത്തക്ക നേട്ടമൊന്നും ഇംഗ്ലണ്ട് സ്വന്തമാക്കിയിട്ടില്ല. അന്ന് നടന്ന ഫൈനലിൽ ഇറ്റലിക്കെതിരേ മുട്ടിയ ഇംഗ്ലണ്ടിന് ഇറ്റലിയുടെ പോരാട്ടവീര്യത്തിന് മുന്നിൽ അടിയറവ് പറയേണ്ടി വന്നു. എന്നാൽ കഥമാറിയിട്ടുണ്ട്. യൂറോപ്പിലെ പ്രധാനപ്പെട്ട ക്ലബുകളിൽ കളിക്കുന്ന പ്രധാന താരങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ ഇംഗ്ലീഷ് സംഘം. അതിനാൽ പൊരുതി ജയിക്കാൻ തന്നെയാകും സൗത്‌ഗേറ്റിന്റെ തീരുമാനം. എന്നാൽ മറുഭാഗത്ത് നിൽക്കുന്ന നെതർലൻഡ്‌സിനെ അഗവണിച്ച് തള്ളാനാകില്ല. ഗ്രൂപ്പ് ഡിയിൽനിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു നെതർലൻഡ്‌സ് പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുക്കുന്നത്.


 പ്രീ ക്വാർട്ടറിൽ റൊമേനിയക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം സ്വന്തമാക്കിയ ഡച്ച് പട പിന്നീട് ക്വാർട്ടറിൽ തുർക്കിയെയായിരുന്നു നേരിട്ടത്. ക്വാർട്ടറിൽ തുർക്കി ഡച്ച് പടയെ വിറപ്പിച്ചെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്നായിരുന്നു നെതർലൻഡ്‌സ് സെമി ഫൈനൽ ടിക്കറ്റുറപ്പിച്ചത്. തുർക്കിക്കെതിരേ 2-1 ന്റെ ജയമായിരുന്നു നെതർലൻഡ്‌സ് നേടിയത്. 
ചരിത്രത്തിൽ 22 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ ഏഴു തവണ ജയിച്ചു കയറിയ നെതർലൻഡ്‌സിന് തന്നെയാണ് ജയത്തിൽ മുൻഗണ. ആറു മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ ഒൻപത് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. എന്നാൽ നിലവിലെ അവസ്ഥയിൽ ശക്തരായ ഇംഗ്ലണ്ടിനെ വീഴ്ത്താൻ കഠിന പ്രയത്‌നം തന്നെ വേണ്ടിവരും. അതിനാൽ ഇന്ന് സിഗ്നൽ ഇഡുന പാർക്കിൽ തീ പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം. 

 

Euro Cup 2024 semifinal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago