HOME
DETAILS

നരനായാട്ട് തുടര്‍ന്ന് ഇസ്‌റാഈല്‍; ഗസ്സയില്‍ സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 30 ലേറെ മരണം

  
Web Desk
July 10 2024 | 07:07 AM

At least 30 killed as Israel attacks Gaza school

ഗസ്സസിറ്റി: ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍. ഖാന്‍ യൂനുസിലെ അബസാനില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ താല്‍ക്കാലികമായി താമസിച്ചുവന്ന സ്‌കൂള്‍ കെട്ടിടത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മധ്യ ഗസ്സയിലെ ബുറേജി അഭയാര്‍ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയുടെ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്കും ഇസ്‌റാഈല്‍ ടാങ്കുകള്‍ എത്തിയതായും ആക്രമണം കൂടുതല്‍ ശക്തമായതായും ദൃക്‌സാക്ഷികള്‍ പറയുന്നു.


 പോകാനൊരിടമില്ലാതെ മരണം കാത്തു കഴിയുകയാണ് യഥാര്‍ഥത്തില്‍ ഫലസ്തീനികള്‍. ഓരോ ഇടങ്ങളിലെത്തുമ്പോഴും സയണിസ്റ്റ് ഭരണകൂടത്തിന്റെ ഒഴിപ്പിക്കല്‍ ഭീഷണിയാണ്. ഉടന്‍ ഒഴിയണമെന്ന മുന്നറിയിപ്പില്‍ തലചായക്കും മുമ്പ് അവര്‍ ഇറങ്ങി നടക്കുന്നു. തലക്കു മകളില്‍ പറക്കുന്ന മരണവിമാനങ്ങളുടെ മുരള്‍ച്ചകള്‍ക്കിടയിലൂടെ. പട്ടിണിയെ ആസൂത്രിത ക്യാംപയിനാക്കി ഇസ്‌റാഈല്‍ മാറ്റുന്നതായും ഐക്യരാഷ്ട്ര സംഘടന കുറ്റപ്പെടുത്തുന്നു. എന്നാല്‍, ഈ ആരോപണവും ഇസ്‌റാഈല്‍ തള്ളുകയാണ് ചെയ്തത്.

അതിനിടെ, വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചക്കായി മൊസാദ് മേധാവിയുടെ നേതൃത്വത്തിലുളള സംഘം ഇന്ന് രാത്രി ഖത്തറിലെത്തും. അതേസമയം, ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരു കരാറും അംഗീകരിക്കില്ലെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി. അമേരിക്കയും ഖത്തറും ഈജിപ്തുമാണ് സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്.

അതിനിടെ, സി.ഐ.എ ഡയറക്ടര്‍ വില്യം ബേണ്‍സ് സമാധാന ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം ഈജിപ്തിലെത്തി. ആക്രമണം അവസാനിപ്പിക്കില്ലെന്നും ഗസ്സയില്‍ നിന്ന് പിന്‍വാങ്ങില്ലെന്നും നെതന്യാഹു പ്രഖ്യാപിച്ചിരിക്കെ, ദോഹ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നാണ് ഹമാസിന്റെ പ്രതികരണം.

ഗസ്സയില്‍ ആക്രമണവും ഉപരോധവും അവസാനിപ്പിക്കും വരെ പോരാട്ടം തുടരുമെന്ന് ഹൂതികള്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഹൂതികള്‍ വ്യക്തമാക്കി.

ലബനാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിനും അയവില്ല. അമ്പതിലേറെ മിസൈലുകള്‍ ഇസ്‌റാഈല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അയച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഇതേ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപക തീപിടിത്തവും ഉണ്ടായി. അധിനിവിഷ്ട ഗൊലാന്‍ കുന്നിനു നേര്‍ക്ക് ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തില്‍ ആളപായം ഉണ്ടായതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ഇസ്‌റാഈല്‍ ജയിലുകള്‍ നിറഞ്ഞു കവിഞ്ഞിരിക്കെ, ഫലസ്തീന്‍ തടവുകാരെ പാര്‍പ്പിക്കാന്‍ പ്രത്യേക കൂടുകള്‍ പണിയുന്ന പദ്ധതിക്ക് നാളെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിമാരുടെ അനുമതി തേടുമെന്ന് ഇസ്‌റാഈല്‍ ചാനല്‍ 14 റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  17 days ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  17 days ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  17 days ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  17 days ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  17 days ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  17 days ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  17 days ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  17 days ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  17 days ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  17 days ago