HOME
DETAILS

'അപ്പാർട്ട്മെൻ്റിന് മുന്നിൽ ഒന്നും വയ്ക്കരുതെന്ന മുന്നറിയിപ്പ്'; പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

  
Web Desk
July 10 2024 | 14:07 PM

'Warning not to place anything in front of apartment'; Kuwait Municipality says the news is fake

കുവൈത്ത് സിറ്റി:  കുവൈത്ത് മുനിസിപ്പാലിറ്റി അപ്പാർട്ട്മെൻ്റ്  / ഫ്ലാറ്റ് കെട്ടിടങ്ങൾക്ക് മുന്നിൽ എന്തെങ്കിലും വസ്തുക്കൾ സ്ഥാപിക്കുന്നതിന് മുന്നറിയിപ്പ് കത്ത് നൽകിയെന്ന വാർത്ത വ്യാജമായി നിർമിക്കപ്പെട്ടതാണെന്ന് കുവൈത്ത് മുനിസിപാലിറ്റി അറിയിച്ചു.എല്ലാ നിക്ഷേപ കെട്ടിടങ്ങളിലെയും താമസക്കാർ അപ്പാർട്ടുമെൻ്റുകൾക്ക് മുന്നിലോ കെട്ടിടത്തിൻ്റെ ഗോവണിയിലോ എന്തെങ്കിലും വസ്തുക്കൾ സൂക്ഷിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് കത്തിൽ പറഞ്ഞിരുന്നു .കെട്ടിട ഉടമയിൽ നിന്ന് 500 ദിനാർ  സ്പോട്ട് പിഴ ചുമത്തുന്നത് തടയാൻ എല്ലാ കെട്ടിടങ്ങളുടെയും ഗാർഡുകളോട് ഇടയ്ക്കിടെ പരിശോധന നടത്താൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.എന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ വഞ്ചിതരാവരുതെന്ന് ജനങ്ങളോട് മുൻസിപാലിറ്റി അറിയിപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."