HOME
DETAILS
MAL
സംസ്ഥാനത്ത് അഞ്ചുദിവസം മഴ കനക്കും
Web Desk
July 11 2024 | 03:07 AM
തിരുവനന്തപുരം: വടക്കന്‍ കേരള തീരത്തിനും മഹാരാഷ്ട്ര തീരത്തിനും ഇടയില്‍ ന്യൂനമര്‍ദപ്പാത്തി നിലനില്‍ക്കുന്നതിനാല്‍ 5 ദിവസം കേരളത്തില്‍ ഇടിയോടുകൂടിയ മിതവും വ്യാപകവുമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.
നാളെയും മറ്റെന്നാളം ഒറ്റപ്പെട്ട ശക്തമായ മഴയാണ് ജില്ലകളില്‍ പ്രവചിക്കുന്നത്. കേരള, തമിഴ്നാട് തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
കേരള, തമിഴ്നാട് തീരങ്ങളില്‍ ഇന്ന് അര്‍ധരാത്രി കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."