HOME
DETAILS

ആന്ധ്രയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു, കനാലില്‍ തള്ളി; 12ഉം 13ഉം വയസ്സുള്ള പ്രതികള്‍

  
Web Desk
July 11, 2024 | 7:39 AM

Andhra minor gangraped, murdered by boys from same school

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു കുഴിച്ചു മൂടി. വെറും 12ഉം 13ഉം പ്രായമുള്ളവരാണ് പ്രതികള്‍. മൂന്നാം ക്ലാസുകാരിയെ അതേ സ്‌കൂളിലെ തന്നെ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് ഈ ക്രൂരതക്കിരയായത്. തെളിവു നശിപ്പിക്കുന്നതിന് മൃതദേഹം കനാലില്‍ തള്ളുകയും ചെയ്തു ഇവര്‍.    നന്ത്യാല്‍ ജില്ലയിലാണ് സംഭവം.

 ഞായറാഴ്ച നടന്ന സംഭവം തിങ്കളാഴ്ച പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തപ്പോഴാണ് പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഞായറാഴ്ച പൊലിസില്‍ പരാതി നല്‍കിയിരുന്നു. പാര്‍ക്കില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്നാണ് പിതാവിന്റെ മൊഴി. പ്രദേശവാസികളെ ചോദ്യം ചെയ്തുവെങ്കിലും പൊലിസിന് കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.

പൊലിസ് നായയെ എത്തിച്ച് നടത്തിയ പരിശോധനക്കൊടുവില്‍ നായ പ്രതികളില്‍ ഒരാളുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

പാര്‍ക്കില്‍ കളിക്കുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ ഒപ്പം കളിക്കാന്‍ വിളിച്ചു കൊണ്ടുപോയ പ്രതികള്‍ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി വിവരം പുറത്തു പറയുമെന്ന ഭയത്താല്‍ കൊലപ്പെടുത്തി കനാല്‍ പരിസരത്ത് ഒളിപ്പിക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago