കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജോലി; അധ്യാപക തസ്തികയില്‍ സ്ഥിര നിയമനം; അവസാന തീയതി ജൂലൈ 30
- കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്ക് 79 അധ്യാപകരുടെ സ്ഥിര നിയമനം നടക്കുന്നു. എന്‍.സി.എ ഉള്‍പ്പെടെയാണിത്.
വകുപ്പുകള്‍
പ്രൊഫസര്‍ : 17 ഒഴിവുകള്‍.
ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിലോസഫി, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സുവോളജി, മാത്തമാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഫോക് ലോര്‍ സ്റ്റഡീസ്, സെന്റര്‍ ഓഫ് വിമന്‍ സ്റ്റഡീസ്, സംസ്‌കൃതം, ഫിസിക്‌സ്, സൈക്കോളജി, ഇക്കണോമിക്‌സ്, കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്.
അസോസിയേറ്റ് പ്രൊഫസര്‍ (33 ഒഴിവുകള്‍).
കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, ബോട്ടണി, കെമിസ്ട്രി, മലയാളം, ഇക്കണോമിക്‌സ്, ഹിന്ദി, ഇംഗ്ലീഷ്, വിമന്‍ സ്റ്റഡീസ്, എജ്യുക്കേഷന്‍, സുവോളജി, മാത്തമാറ്റിക്‌സ്, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ്, ലൈബ്രറി സയന്‍സ്, ഫിലോസഫി, ഫിസിക്‌സ്, നാനോ സയന്‍സ് & ടെക്‌നോളജി, ലൈഫ് സയന്‍സ്, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, ഹിസ്റ്ററി, റഷ്യന്‍ & കമ്പാരിറ്റീവ് ലിറ്ററേച്ചര്‍.
അസിസ്റ്റന്റ് പ്രൊഫസര്‍ (29 ഒഴിവുകള്‍)
അറബിക്, ബോട്ടണി, ബയോടെക്‌നോളജി, കെമിസ്ട്രി, കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, എഡ്യുക്കേഷന്‍, ഇംഗ്ലീഷ്, ഹിന്ദി, ലൈഫ് സയന്‍സ്, മലയാളം, മാത്തമാറ്റിക്‌സ്, നാനോ സയന്‍സ് & ടെക്‌നോളജി, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, സ്‌കൂള്‍ ഓഫ് ഡ്രാമ & ഫൈന്‍ ആര്‍ട്‌സ്, ബോട്ടണി, റഷ്യന്‍ & കമ്പാരിറ്റീവ് ലിറ്ററേച്ചര്‍.
എന്നിങ്ങനെയാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത, അപേക്ഷ എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് www.uoc.ac.in സന്ദര്‍ശിക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 30.
2. ഐ.എച്ച്.എം.സി.എല്ലില്‍ എഞ്ചിനീയര്‍
ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനിയില്‍ എഞ്ചിനീയറിങ് തസ്തികയില്‍ 30 ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ്. യോഗ്യത: ഐടി/ കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഡാറ്റ സയന്‍സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ സമാന വിഷയങ്ങളില്‍ എഞ്ചിനീയറിങ് ബിരുദം.
2022, 23, 24 വര്‍ഷങ്ങളില്‍ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
പ്രായം: 21 മുതല്‍ 30 വയസ് വരെ.
ശമ്പളം: 40,000 രൂപ മുതല്‍ 140000 രൂപ വരെ.
കൂടാതെ ഫിനാന്‍സ് ഓഫീസറുടെ പോസ്റ്റില്‍ ഒരു ഒഴിവുമുണ്ട്. പ്രായം: 21- 30 വയസ് വരെ. ഉയര്‍ന്ന പ്രായപരിധിയില്‍ പിന്നാക്ക വിഭാഗക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
ഉദ്യോഗാര്‍ഥികള്‍ക്ക് www.ihmcl.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷകള്‍ ജൂലൈ 16നുള്ളില്‍ അയക്കണം.
proffesor job in calicut university engineer in ihmcl recruitment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."