HOME
DETAILS

പണം പിടുങ്ങാൻ വിവിധ തരം ഓൺലൈൻ തട്ടിപ്പുകൾ

  
നിസാം കെ. അബ്ദുല്ല 
July 13 2024 | 13:07 PM

Diverse Online Scams Targeting Financial Gain

ഓൺലൈൻ തട്ടിപ്പ് വിദഗ്ധർ വിവിധ മാർഗങ്ങളാണ് ഇരയെ പിടിക്കാൻ ഉപോയോഗിക്കുന്നത്. ഒാരോരുത്തരും സേർച്ച് ചെയ്യുന്ന വിഷയങ്ങളനുസരിച്ച് വലവിരിക്കുന്ന പ്രൊഫഷണൽ തട്ടിപ്പുകാർക്കാണ് ചാകര. സാധാരണക്കാരെ വലയിലാക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ചിലവഴികളിതാ....


ഓൺലൈൻ ട്രേഡിങ് ഇത്തരം തട്ടിപ്പ് പ്രധാനമായും ടെലഗ്രാം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പരിചിതമല്ലാത്ത ടെലഗ്രാം, വിദേശ വാട്‌സാപ്പ് നമ്പരുകളിൽ നിന്നും ബന്ധപ്പെടുന്ന തട്ടിപ്പുകാർ ഏതെങ്കിലും ടാസ്‌കുകൾ നൽകി ആദ്യഘട്ടത്തിൽ ചെറിയ ലാഭം നൽകിയാണ് ഇരകളെ വീഴ്ത്തുന്നത്. 


ഓൺലൈൻ ജോലി വിവിധ ഓൺലൈൻ ജോബ് പോർട്ടലുകളിൽ നിന്നും വ്യക്തി വിവരങ്ങൾ കരസ്ഥമാക്കുന്ന തട്ടിപ്പ് സംഘം വ്യാജ തൊഴിൽ വാഗ്ദാനം നൽകി വിവിധ ഫീസ് ഇനത്തിൽ പണം തട്ടിയെടുക്കുന്നുണ്ട്. ഇത്തരം ഓഫർ ലെറ്റർ ലഭിച്ചാൽ തൊഴിൽദാതാവിന്റെ ആധികാരികത നേരിട്ടോ യഥാർഥ വെബ്‌സൈറ്റ് പരിശോധിച്ചോ ഉറപ്പ് വരുത്തിയ ശേഷം മുന്നോട്ടുപോകുക. 


ഓൺലൈൻ ഗിഫ്റ്റ് 
വിവിധ ഓൺലൈൻ ഷോപ്പിംഗ് കമ്പനികളിൽ നിന്നും സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് വിവിധ ഫീസ് ഇനത്തിൽ പണം ആവശ്യമാണ് എന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കലും ഇപ്പോൾ നടക്കുന്നുണ്ട്.  


ഹാക്കിങ് 
കംപ്യുട്ടർ, മൊബൈൽ ഫോൺ എന്നിവ ഹാക്ക് ചെയ്‌തോ സുരക്ഷാ വീഴ്ച ഉപയോഗപ്പെടുത്തിയോ ബാങ്കിംഗ് വിവരങ്ങൾ തട്ടിയെടുത്ത് പണം തട്ടുന്ന രീതിയാണിത്. ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോകാതിരിക്കുന്നതിന് ബാങ്കിംഗ് ഇടപാടുകൾ നടത്തുന്ന ഉപകരണങ്ങളിൽ അംഗീകൃത ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറുകൾ ഉപയോഗിക്കണം. 


കസ്റ്റമർ കെയർ 
ഏതെങ്കിലും കമ്പനിയുടെ കസ്റ്റമർ കെയർ വിവരങ്ങൾ ആവശ്യമായി വന്നാൽ ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിക്കുന്ന നമ്പരിൽ ബന്ധപ്പെട്ടാൽ ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോവും. 
കസ്റ്റമർ കെയർ പോലെയുള്ള സാഹചര്യം ഇടപാടുകാരനെ ഫോണിലൂടെ തോന്നിപ്പിച്ച് വിശ്വാസം നേടിയാണ് തട്ടിപ്പ്. 


വിർച്വൽ അറസ്റ്റ് 
വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കി വച്ചിട്ടില്ലാത്തവരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന തട്ടിപ്പുകാർ ഇവരുടെ പേരിൽ ഏതെങ്കിലും പൊലിസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നോ, എയർപോർട്ടിൽ വന്ന പാർസലിൽ നിയമവിരുദ്ധമായ ഉൽപ്പന്നങ്ങളുണ്ടെന്നോ, അറിയിച്ചുള്ള തട്ടിപ്പാണിത്.  
ലോൺ തട്ടിപ്പ് 
എളുപ്പത്തിൽ ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ അവരുടെ ആപ്പ് ഇൻസ്റ്റാർ ചെയ്യുന്നതോടെ ഫോണിലെ കോണ്ടാക്ടും ഗ്യാലറിയും കൈക്കലാക്കി പിന്നീട് അനുവദിക്കുന്ന ചെറിയ തുകക്ക് അമിത പലിശ ഈടാക്കി ഏതാനും ദിവസങ്ങൾക്കകം പണം തിരിച്ച് കൊടുക്കുവാൻ ആവശ്യപ്പെടുന്ന തട്ടിപ്പാണിത്.


ഹണിട്രാപ്പ് 
അപരിചതരായ സ്ത്രീകളുടെ പേരിൽ നിന്നും വരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നഗ്‌ന വീഡിയോ കോൾ ചെയ്ത് അത് റെക്കോർഡ് ചെയ്ത് ഇടപാടുകാരന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയാണ്. 


സോഷ്യൽ മീഡിയ 
സൈബർ കുറ്റവാളികൾ പ്രധാനമായും പെൺകുട്ടികളെയും സ്ത്രീകളെയും ദുരുപയോഗം ചെയ്യുന്ന കേസ്സുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.  പ്രധാനമായും ഫേക്ക് അക്കൗണ്ടുകൾ നിർമിച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് കുറ്റവാളികൾ കുട്ടികളുടെ നഗ്‌നചിത്രങ്ങളും മറ്റു വിലപിടിച്ച ആഭരണങ്ങളും തട്ടിയെടുക്കുകയാണ്. 

Diverse Online Scams Targeting Financial Gain



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  13 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  14 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  14 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  14 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  15 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  15 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  15 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  15 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  15 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  16 hours ago