
ഷാര്‍ജയില്‍ ചെറിയ ഫ്‌ളാറ്റുകള്‍ കിട്ടാനില്ല, അജ്മാനില്‍ വാടക കുതിച്ചുയരുന്നു

വാടകയിനത്തില്‍ പണം ലാഭിക്കാന്‍ താല്‍പര്യപ്പെടുന്ന ദുബൈ നിവാസികള്‍ ആദ്യം തെരഞ്ഞെടുത്തിരുന്നത് ഷാര്‍ജയും അജ്മാനുമായിരുന്നു, എന്നാല്‍ ഡിമാന്റ് വര്‍ദ്ധിച്ചതിനാല്‍ ഒറ്റ മുറി ഫ്‌ളാറ്റുകള്‍ക്കും ഇരു മുറി ഫ്‌ളാറ്റുകള്‍ക്കും 2023 അവസാനത്തേക്കാള്‍ 20 ശതമാനം വില വര്‍ദ്ധിച്ചിട്ടുണ്ട്.ഷാര്‍ജയും അജ്മാനും നിവാസികള്‍ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം ദുബൈയിലെ വാടകനിരക്കാണെന്ന് ഈമാന്‍ പ്രോപ്പര്‍ട്ടീസ് ഉടമ സെയ്ദ് റയ്ഫ് ഹസ്സന്‍ ഇക്കേരി പറയുന്നു. കോവിഡ് കാലഘട്ടത്തിനുശേഷം വാടകനിരക്ക് കുത്തനെ ഉയരുന്ന ദുബൈക്ക് പകരം ഷാര്‍ജയും അജ്മാനും ആളുകള്‍ തിരഞ്ഞടുക്കുന്നു.എ ആന്റ് എച്ച് റിയല്‍ എസ്‌റ്റേറ്റ് മാനേജര്‍ മുഹമ്മദ് റയ്യാന്‍ പറയുന്ന പ്രകാരം ദുബൈയിലെ ഉയരുന്ന വാടകനിരക്കാണ് ദുബൈ നിവാസികള്‍ വടക്കന്‍ എമിറേറ്റ്‌സ് പ്രധാനമായും ഷാര്‍ജയിലേക്ക് കുടിയേറുന്നതിനുള്ള കാരണം.
2023 അവസാനത്തില്‍ ഒറ്റ മുറി ഫ്‌ളാറ്റുകളുടെ വാടകനിരക്ക് വര്‍ഷം 24000 ദിര്‍ഹം ആയിരുന്നു. എന്നാല്‍ ഇന്നത് സ്ഥലം, കെട്ടിടത്തിന്റെ പഴക്കം, എന്നിവയെല്ലാം കണക്കാക്കി 30000 മുതല്‍ 36000 ദിര്‍ഹം വരെ കുതിച്ചുയര്‍ന്നിരിക്കുന്നു. ഇരു മുറി ഫ്‌ളാറ്റുകള്‍ക്കും സമാന സാഹചര്യമാണ് ഷാര്‍ജയില്‍ 36000 മുതല്‍ 52000 ദിര്‍ഹം വരെയാണ് ഇരു മുറി ഫ്‌ളാറ്റുകളുടെ വാടകനിരക്ക് ആറുമാസം മുന്‍പ് ഇത് 34000 മുതല്‍ 45000 ദിര്‍ഹം വരെയായിരുന്നു. അല്‍ നഹ്ദ, അല്‍ തവൂണ്‍, അല്‍ മജാസ്, എന്നിവയാണ് താമസക്കാര്‍ക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍. അല്‍ നഹ്ദ ദുബൈ ബസ്റ്റാന്റിനും, ദുബൈ മെട്രോക്കും, അടുത്തായതിനാല്‍ ധാരാളം പേര്‍ താമസത്തിനായി അല്‍ നഹ്ദ തിരഞ്ഞെടുക്കുന്നു. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ക്ലിനിക്കുകള്‍, ആശുപത്രികള്‍, എന്നിവയുടെ സാമീപ്യം അല്‍ തവൂണ്‍, തിരഞ്ഞെടുക്കാന്‍ കാരണമാകുന്നു. ദുബൈയിലെ സ്‌കൂളുകളിലേക്ക് അരമണിക്കൂര്‍ അകലം മാത്രമുള്ളതിനാല്‍ ആളുകള്‍ ഷാര്‍ജയില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നു. ഷാര്‍ജയില്‍ കരാര്‍ തീയതി മുതല്‍ ആദ്യ മൂന്ന് വര്‍ഷത്തേക്ക് വാടക നിശ്ചയിച്ചിട്ടുണ്ട് ഇതും താമസത്തിനായി ഷാര്‍ജ തിരഞ്ഞെടുക്കാന്‍ കാരണമാകുന്നു.
വിസകള്‍ നല്‍കുന്നതിലുണ്ടായ വര്‍ദ്ധനവ് രാജ്യത്തേക്ക് വരുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു ഇത്തരത്തില്‍ രാജ്യത്തെ ജനസംഖ്യാവര്‍ദ്ധനയും റിയല്‍ എസ്റ്റേറ്റ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇക്കേരി പറയുന്നു. റാസല്‍ഖൈമയിലെ വ്യവസായിക വളര്‍ച്ച ഷാര്‍ജയിലെയും അജ്മാനിലെയും ഭവന ആവശ്യകതയെ വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്ന പല സേവന അധിഷ്ഠിത വ്യവസായ എക്‌സിക്യൂട്ടിവുകളും ഷാര്‍ജയിലും അജ്മാനിലും താമസിക്കാനും ജോലിക്കു പോകാനും ഇഷ്ടപ്പെടുന്നു. 2023 ആരംഭത്തെ അപേക്ഷിച്ച് ദുബൈയിലെ വാടകയില്‍ 30 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്, ഇത് ഷാര്‍ജയിലെയും അജ്മാനിലെയും വാടകനിരക്കിനെ ബാധിക്കുമെന്ന് ഇക്കേരി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• 3 minutes ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• 6 minutes ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• 9 minutes ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• 17 minutes ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• an hour ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 8 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 9 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 9 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 9 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 10 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 10 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 10 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 11 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 11 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 13 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 13 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 13 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 13 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 12 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 12 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 13 hours ago