ഇന്ത്യന്‍ ആര്‍മിയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം; 2.5 ലക്ഷം വരെ ശമ്പളം
ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യന്‍ ആര്‍മി ഇപ്പോള്‍ NCC MEN, NCC WOMEN പോസ്റ്റുകളിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമെത്തി. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഏകദേശം 76ഓളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ആഗസ്റ്റ് 9 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
ഇന്ത്യന്‍ ആര്‍മിയില്‍ എന്‍.സി.സി കേഡറ്റുകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. ആകെ 76 ഒഴിവുകള്‍.
Ncc Men = 70
Ncc Women = 6
പ്രായപരിധി
19 വയസ് മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
- അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ ഡിഗ്രി/ തത്തുല്യം.
- കൂടെ എന്‍.സി.സി സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15,500 രൂപ മുതല്‍ 2,25,000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. വയസ്, യോഗ്യത, ശമ്പളം, ജോലിയുടെ സ്വഭാവം എന്നിവ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 9 വരെ ഫീസില്ലാതെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
അപേക്ഷ: click here
വിജ്ഞാപനം: click here
indian army ncc cadent special entry recruitment salary upto 2.5 lakh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."