പാലക്കാട് റെയില്‍വേ ഡിവിഷനെതിരായ നീക്കം ചെറുക്കണം; മന്ത്രി വി. അബ്ദുറഹിമാന്‍
തിരുവനന്തപുരം; പാലക്കാട് റെയില്‍വേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറണമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് മന്ത്രി നേരത്തെ കത്തെഴുതിയിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് അവഗണനയും പ്രതികാരബുദ്ധിയും തുടരുന്നതിന്റെ ഉദാഹരണമാണ് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കനുള്ള നീക്കമെന്നും അബ്ദുറഹിമാന്‍ ആരോപിച്ചു.
പാലക്കാട് ഡിവിഷനെതിരെ ഒരു നീക്കവുമില്ലെന്ന് റെയില്‍വേ ഉന്നതര്‍ പരസ്യമായി പറയുമ്പോഴും എതിരായ നീക്കങ്ങള്‍ അണിയറയില്‍ തകൃതിയാണ്. ഇത്തരമൊരു നീക്കം നടത്തിയാല്‍ വരുന്ന കടുത്ത ജനരോഷം ശമിപ്പിക്കാനുള്ള കുതന്ത്രങ്ങളാണ് റെയില്‍വേ ട്രാക്കിലിറക്കുന്നത്. റെയില്‍വേയുടെ ഉന്നതതല യോഗത്തില്‍ ഈ നീക്കം അജണ്ടയായി വരുന്നത് യാദൃശ്ചികമാണെന്ന് കരുതാന്‍ കഴിയില്ല' മന്ത്രി പറഞ്ഞു. പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
The move against the Palakkad Railway Division should be resisted; Minister V. Abdurrahiman
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."