HOME
DETAILS

കേരളത്തിൽ ഇന്നും വ്യാപക മഴ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ, വയനാട് അവധി

  
July 18, 2024 | 1:44 AM

kerala rain update 10 district orange alert 4 yellow alert

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പാലക്കാട്, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്, 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്.  24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് യെല്ലോ അലർട്ട്. ഇവിടെ ശക്തമായ മഴയാകും ലഭിക്കുക.

കനത്ത മഴ തുടരുന്ന വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം മോഡല്‍ റസിഡന്‍ഷ്യല്‍ (MRS), നവോദയ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചേവായൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍, കോട്ടുളി ജിഎല്‍പി സ്‌കൂള്‍, മുട്ടോളി ലോലയില്‍ അങ്കണവാടി എന്നിവയ്ക്കാണ് അവധിയുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ വെടിനിർത്തലിന് ശേഷം മാത്രം അധിനിവേശ സേന കൊലപ്പെടുത്തിയത് 28 പേരെ; തുടർച്ചയായി കരാർ ലംഘിച്ച് ഇസ്‌റാഈൽ; 

International
  •  29 minutes ago
No Image

ഡൽഹിയിൽ എംപിമാർ താമസിക്കുന്ന കെട്ടിടത്തിൽ വൻതീപിടുത്തം; ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ തീയണക്കാൻ ശ്രമം തുടരുന്നു 

National
  •  an hour ago
No Image

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

അവന്‌ റൊണാൾഡോയുടെ ലെവലിലെത്താം, എന്നാൽ ആ താരത്തിന്റെ അടുത്തെത്താൻ പ്രയാസമാണ്: മുൻ പിഎസ്ജി താരം

Football
  •  3 hours ago
No Image

ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം

National
  •  3 hours ago
No Image

2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി

Kerala
  •  3 hours ago
No Image

സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം

Cricket
  •  4 hours ago
No Image

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  4 hours ago
No Image

സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  4 hours ago
No Image

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Business
  •  4 hours ago