HOME
DETAILS

യു.എ.ഇ യില്‍ നിങ്ങള്‍ക്കിനി പാര്‍ട് ടൈമായും ജോലിയെടുക്കാം, സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല

  
Abishek
July 19 2024 | 07:07 AM

You can also work part-time in the UAE and do not need a sponsor's approval

ജോലിക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ആഗോള തലത്തിലെന്നും ആവര്‍ത്തിച്ച് ഒന്നാം സ്ഥാനത്തെത്തുന്ന രാജ്യമാണ് യു.എ.ഇ. സുരക്ഷിതമായ അയല്‍രാജ്യങ്ങള്‍, മികച്ച ആനുകൂല്യങ്ങള്‍, വിശാലമായ പെര്‍മിറ്റുകളും വിസകളുമെല്ലാമുള്ളതിനാല്‍ തന്നെ മെച്ചപ്പെട്ട  ജീവിത സൗകര്യങ്ങള്‍ക്കായി വര്‍ഷം തോറും കൂടുതല്‍ പ്രവാസികള്‍ രാജ്യത്തേക്ക് ഒഴുകിയെത്തുന്നു. 

രാജ്യത്തെ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് ഒരേ സമയം രണ്ടു ജോലികള്‍ ചെയ്യാന്‍ സാധ്യമാക്കുന്നു, പാര്‍ട് ടൈം ജോലികള്‍ ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവരുടെ പ്രാധാന  തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ (MoHRE)  മന്ത്രാലയത്തിന്റെ കണക്കു പ്രകാരം യു.എ.ഇ യിലെ തൊഴില്‍ നിയമം തൊഴിലുടമകളെ വിദഗ്ദ തൊഴിലാളികളെ  റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്നു. ഇത്തരം തൊഴിലാളികള്‍ക്ക് ഒരു യൂണിവേഴ്‌സിറ്റി ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും  ശാസ്ത്ര സാങ്കേതിക മേഖലയില്‍ നിന്നും രണ്ടോ/മൂന്നോ വര്‍ഷത്തെ ഡിപ്ലോമയോ പൂര്‍ത്തിയാക്കിയിരിക്കണം. 

പാര്‍ട് ടൈം പെര്‍മിറ്റെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

തൊഴില്‍ വിസയുള്ളവര്‍ 
തൊഴില്‍ വിസയുള്ളവര്‍ക്കും ഇനി പാര്‍ട് ടൈം ആയി ജോലിയെടുക്കാം. തൊഴില്‍ വിസയില്‍ യു.എ.ഇ യില്‍ താമസിക്കുന്നവര്‍ക്ക് MoHRE യില്‍ നിന്ന് പാര്‍ട് ടൈം വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതാണ്. ഒരു വര്‍ഷമാണ് പെര്‍മിറ്റിന്റെ കാലാവധി. ഈ പെര്‍മിറ്റ് എട്ട് മണിക്കൂറില്‍ താഴെ സമയം മറ്റൊരു കമ്പനിയില്‍ പാര്‍ട് ടൈം ആയി തൊഴിലെടുക്കാന്‍ തൊഴിലാളിയെ അനുവദിക്കുന്നു. ഈ നിയമം എമിറേറ്റികള്‍ക്കും, ജി.സി.സി പൗരന്‍മാര്‍ക്കും, പ്രവാസികള്‍ക്കുമെല്ലാം ഒരുപോലെ ബാധകമാണ്.

ഫാമിലി വിസയെടുത്തവര്‍
MoHRE യില്‍ നിന്നുള്ള പാര്‍ട് ടൈം പെര്‍മിറ്റ് അനുസരിച്ച് ഫാമിലി വിസ കൈവശമുള്ളവര്‍ക്കും ഈ ആനുകൂല്യം നേടിയെടുക്കാം 

സമയക്രമം 
കമ്പനികള്‍ക്ക് ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതലോ, മൂന്നാഴ്ചയില്‍ 144 മണിക്കൂറോ വിദഗ്ദ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന് നിയമം അനുശാസിക്കുന്നു. 

ചെലവ്
MoHRE യില്‍ നിന്നുള്ള  വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള ആകെ ഫീസ് 600 ദിര്‍ഹമാണ്. അപേക്ഷക്ക് 100 ദിര്‍ഹവും, അംഗീകാരത്തിന് 500 ദിര്‍ഹവുമാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. 

പിഴകള്‍ 
പാര്‍ട് ടൈം വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി നല്‍കുന്ന കമ്പനിക്ക് 50,000 ദിര്‍ഹം പിഴ ലഭിക്കുന്നതായിരിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ അധിക പിഴകള്‍ ഈടാക്കുന്നതാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  2 days ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  2 days ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  2 days ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  2 days ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  2 days ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  2 days ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  2 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  2 days ago