HOME
DETAILS
MAL
എറണാകുളത്ത് നാലു വയസുകാരന്‍ പനി ബാധിച്ച് മരിച്ചു; എച്ച് 1 എന്‍1 എന്ന് സംശയം
July 19 2024 | 08:07 AM
കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എച്ച് 1 എന്‍ 1 (H1 N1) ആണെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യവിഭാഗത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല.
കഴിഞ്ഞ ദിവസം മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സ (47)യാണ് മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് സൈഫുനിസക്ക് പനി ബാധിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഈ മാസം 14ന് തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."