HOME
DETAILS

വിൻഡോസ് തകരാർ: താറുമാറായി വിമാന സർവിസ്, ബാങ്കുകൾ പണിമുടക്കി, ഐടി സ്ഥാപനങ്ങൾ നിശ്ചലം

  
July 19, 2024 | 9:22 AM


മൈക്രോസോഫ്റ്റ് വിൻഡോസ് അപ്രതീക്ഷിതമായി പണിമുടക്കിയതോടെ ലോകമാകെയുള്ള കമ്പ്യൂട്ടർ വഴിയുള്ള സേവനങ്ങൾ നിശ്ചലമായി. ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിമാന സര്‍വിസുകള്‍, ബാങ്കുകള്‍, മാധ്യമസ്ഥാപനങ്ങള്‍, ഐടി സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവര്‍ത്തനം പണിമുടക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കാണ് സേവനം തടസപ്പെടുന്നത്.

സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ ഇന്ത്യൻ വിമാന കമ്പനികളുടെ പ്രവർത്തനത്തെ വിൻഡോസ് തകരാർ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെ പലയിടത്തും വിമാനങ്ങളുടെ യാത്ര വൈകുകയാണ്. ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായിട്ടുണ്ട്. ഇതോടെ വിമാനങ്ങൾ യാത്രപുറപ്പെടാൻ സാധിക്കാതെ വൈകുകയാണ്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങളും നിലച്ചിട്ടുണ്ട്. 

വിൻഡോസ് തകരാർ രൂക്ഷമായി ബാധിച്ച യു.എസിൽ അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന യു.എസ് എയർലൈനുകൾ പ്രവർത്തനം നിർത്തിയതായി റിപ്പോർട്ടുണ്ട്. ബാങ്കിംഗ് സേവനങ്ങളും മാധ്യമങ്ങളും മറ്റും അമേരിക്കയിൽ നിലച്ചിട്ടുണ്ട്.

ബ്രിട്ടണിലെ പ്രമുഖ ടെലിവിഷൻ വാർത്താ ചാനലായ സ്കൈ ന്യൂസിന്റെ പ്രവർത്തനം വിൻഡോസ് പണിമുടക്കിനെ തുടർന്ന് തടസപ്പെട്ടു. എന്നാൽ അൽപ്പസമയം മുൻപ് തകരാർ പരിഹരിച്ച് സ്കൈ ന്യൂസ് വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് സേവനങ്ങൾ തടസപ്പെട്ടിട്ടുണ്ട്.

വിൻഡോസ് തകരാർ പ്രധാമായും ബാധിച്ച മറ്റൊരു രാജ്യമാണ് ഓസ്‌ട്രേലിയ. ഇവിടെ ബാങ്കുകൾ, ടെലികോം, മാധ്യമ സ്ഥാപനങ്ങൾ, എയർലൈനുകൾ എന്നിവയെ തകരാർ ബാധിച്ചതായി ഓസ്‌ട്രേലിയയുടെ നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ അറിയിച്ചു.

2024-07-1914:07:69.suprabhaatham-news.png

ഇന്ന് പുലർച്ചെ മുതലാണ് വിൻഡോസ് പണിമുടക്കിയിട്ടത്. കമ്പ്യൂട്ടർ ഓൺ ചെയ്യുമ്പോൾ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാർട്ട് ചെയ്യപ്പെടുകയാണ്. തുടർന്ന് ഇത് വീണ്ടും ആവർത്തിക്കുകയാണ്. ഇതോടെ തങ്ങളുടെ കമ്പ്യൂട്ടറുകൾ റീസ്റ്റാർട്ട് ലൂപ്പിൽ പെട്ടതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നു.

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്​സ്ട്രൈക്ക് നിശ്ചലമായതോടെയാണ് മൈക്രോസോഫ്റ്റ് പണിമുടക്കാൻ കാരണമായതെന്നാണ് വിവരം.  ഇന്ത്യ, യുഎസ്‌, യുകെ, ഓസ്‌ട്രേലിയ, ജർമ്മനി ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐ.ടി സംവിധാനങ്ങൾ തകരായിലായി. ബാങ്കുകൾ, വിമാനക്കമ്പനികൾ, ആരോഗ്യ സംവിധാനങ്ങൾ, അടിയന്തര സേവനങ്ങൾ ഉൾപ്പടെ മിക്ക സ്ഥാപനങ്ങളുടെയും സേവനങ്ങൾ മൈക്രോസോഫ്റ്റ് തകരാർ മൂലം തടസ്സപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  8 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  8 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  8 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  8 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  8 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  8 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  8 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  8 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  8 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  8 days ago