കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി; മാസം 67,000 രൂപ ശമ്പളം; ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അവസരം
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ പുതിയ റിക്രൂട്ട്‌മെന്റ്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇപ്പോള്‍ നഴ്‌സ്-എ, സ്‌റ്റൈപ്പന്‍ഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ് ( എസ്.ടി/ എസ്.എ)- ഡിപ്ലോമ ഹോള്‍ഡേഴ്‌സ് ഇന്‍ എഞ്ചിനീയറിങ്/ സയന്‍സ് ഗ്രാജ്വേറ്റ്, എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 74 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 5 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്.
നഴ്‌സ് എ, സ്‌റ്റൈപ്പന്‍ഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ് (എസ്ടി/എസ്എ) - ഡിപ്ലോമ ഹോള്‍ഡേഴ്‌സ് ഇന്‍ എഞ്ചിനീയറിംഗ് / സയന്‍സ് ഗ്രാജ്വേറ്റ്, എക്‌സ്‌റേ ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.
നഴ്‌സ് എ = 01
സ്‌റ്റൈപ്പന്‍ഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ് (എസ്ടി/എസ്എ) - ഡിപ്ലോമ ഹോള്‍ഡേഴ്‌സ് ഇന്‍ എഞ്ചിനീയറിംഗ് / സയന്‍സ് ഗ്രാജ്വേറ്റ് = 12
സ്‌റ്റൈപ്പന്‍ഡറി ട്രെയിനി = 60
എക്‌സ്‌റേ ടെക്‌നീഷ്യന്‍ = 01 എന്നിങ്ങനെ 74 ഒഴിവുകള്‍.
പ്രായപരിധി
നഴ്‌സ് എ = 18 മുതല്‍ 30 വയസ് വരെ.
സ്‌റ്റൈപ്പന്‍ഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ് (എസ്ടി/എസ്എ) - ഡിപ്ലോമ ഹോള്‍ഡേഴ്‌സ് ഇന്‍ എഞ്ചിനീയറിംഗ് / സയന്‍സ് ഗ്രാജ്വേറ്റ് = 18 മുതല്‍ 25 വയസ് വരെ.
സ്‌റ്റൈപ്പന്‍ഡറി ട്രെയിനി = 18 മുതല്‍ 24 വയസ് വരെ.
എക്‌സ്‌റേ ടെക്‌നീഷ്യന്‍ = 18 മുതല്‍ 25 വയസ് വരെ.
യോഗ്യത
നഴ്‌സ് എ
XII സ്റ്റാന്‍ഡേര്‍ഡും നഴ്‌സിംഗ് & മിഡ്‌വൈഫറിയില്‍ ഡിപ്ലോമയും (3 വര്‍ഷം കോഴ്‌സ്)
ഹോസ്പിറ്റയില്‍ 3 വര്‍ഷത്തെ പരിചയമുള്ള നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ്
കാറ്റഗറി1 സ്‌റ്റൈപ്പന്‍ഡറി ട്രെയിനി (എസ്ടി/എസ്എ) – എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയുള്ളവര്‍
സര്‍ക്കാര്‍ അംഗീകരിച്ച മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ 60% മാര്‍ക്കില്‍ കുറയാത്ത ഡിപ്ലോമ. ഇന്ത്യയുടെ, മാനവ വിഭവശേഷി വികസന മന്ത്രാലയം. എഞ്ചിനീയറിംഗില്‍ ഡിപ്ലോമയ്ക്ക് 03 വര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കണം എസ്എസ്സി/എച്ച്എസ്സി
കാറ്റഗറി1 സ്‌റ്റൈപ്പന്‍ഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (എസ്ടി/എസ്എ) – സയന്‍സ് ബിരുദധാരികള്‍
ബി.എസ്സി. കുറഞ്ഞത് 60% മാര്‍ക്കോടെ. ബി.എസ്സി. പ്രിന്‍സിപ്പല്‍ ആയി ഫിസിക്‌സും കെമിസ്ട്രി / മാത്തമാറ്റിക്‌സ് / സ്റ്റാറ്റിസ്റ്റിക്‌സ് / ഇലക്ട്രോണിക്‌സ് & കമ്പ്യൂട്ടര്‍ സയന്‍സ് സബ്‌സിഡിയറി അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ വിഷയങ്ങളായി തുല്യ വെയിറ്റേജോടെ
കാറ്റഗറിII സ്‌റ്റൈപ്പന്‍ഡറി ട്രെയിനി/ (എസ്ടി/ടിഎന്‍)
സയന്‍സ് വിഷയത്തിലും ഗണിതത്തിലും വ്യക്തിഗതമായി 50% മാര്‍ക്കോടെ SSC (10th), 2 വര്‍ഷത്തെ ITI സര്‍ട്ടിഫിക്കറ്റ് പ്രസക്തമായ വ്യാപാരം (ഫിറ്റര്‍/ഇലക്ട്രീഷ്യന്‍/ഇന്‍സ്ട്രുമെന്റേഷന്‍)
കാറ്റഗറിII സ്‌റ്റൈപ്പന്‍ഡറി ട്രെയിനി(എസ്ടി/ടിഎന്‍) ഓപ്പറേറ്റര്‍
കുറഞ്ഞത് 50% മാര്‍ക്കോടെ സയന്‍സ് സ്ട്രീമില്‍ HSC (10+2) അല്ലെങ്കില്‍ ISC (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്കൊപ്പം)
എക്‌സ്‌റേ ടെക്‌നീഷ്യന്‍
സയന്‍സില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ HSC (10+2) + 1 വര്‍ഷത്തെ മെഡിക്കല്‍ റേഡിയോഗ്രാഫി/ എക്‌സ്‌റേ ടെക്‌നിക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ റേഡിയോഗ്രാഫി/എക്‌സ്‌റേയില്‍ കുറഞ്ഞത് 02 വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ മുതല്‍ 67,350 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഔദ്യോദഗിക വെബ്‌സൈറ്റ് https://npcilcareers.co.in/ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ച് നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ; click here
വിജ്ഞാപനം; click here
job in npcil india in various salary upto 60000 apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."