സംസ്ഥാനത്ത് വീണ്ടും പനി മരണം; കോഴിക്കോട് പത്ത് വയസുകാരി മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്ത് വയസുകാരിയാണ് മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് എത്തിച്ചത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ നാല് ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വീണ്ടും ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഫാത്തിമ ബത്തൂലിന്റെ പിതാവ് ഷരീഫ് വിദേശത്താണ്. ഇദ്ദേഹം നാട്ടിലെത്തിയ ശേഷമായിരിക്കും ഖബറടക്കം നടത്തുക.
ചളിക്കോട് മഊനത്തുൽ ഹുദാ മദ്റസ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ഫാത്തിമ ബത്തൂൽ. മാതാവ്: സാബിറ. സഹോദരങ്ങൾ: മിൻഹ ഫാത്തിമ, മെഹറിൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."