HOME
DETAILS

പ്രതീക്ഷ , രണ്ട് സ്ഥലങ്ങളില്‍ റഡാറില്‍ സിഗ്നല്‍ ലഭിച്ചു; അര്‍ജ്ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

  
Web Desk
July 22, 2024 | 7:28 AM

radar-signal-at-two-locations-in-angola

ഷിരൂര്‍: അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നേരിയ പ്രതീക്ഷ. മണ്ണിടിഞ്ഞിടത്ത് രണ്ട് സ്ഥലങ്ങളില്‍ റഡാറില്‍ സിഗ്‌നല്‍ ലഭിച്ചു. റോഡരികിലെ മണ്ണില്‍ നടത്തിയ പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചത്. ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധിക്കുകയാണ്. 

തിങ്കളാഴ്ച രാവിലെ മുതല്‍ കരയിലും ഗംഗാവലി പുഴയിലുമായാണ് തെരച്ചില്‍ നടത്തുകയാണ്. തെരച്ചിലിനായി ബെംഗളൂരുവില്‍നിന്ന് 'ഡീപ് സെര്‍ച്ച് ഡിറ്റക്ടറും' സ്ഥലത്ത് എത്തിച്ചിരുന്നു. എട്ടുമീറ്റര്‍ ആഴത്തില്‍വരെ തെരച്ചില്‍ നടത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്.

നിലവില്‍ സ്ഥലത്തെ റോഡിന് മുകളിലെ മണ്ണ് ഏറെക്കുറെ നീക്കിയിട്ടുണ്ട്. അതിനാല്‍ ഇവിടെ ലോറിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് സമീപത്തെ മണ്‍കൂനകളിലും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പുഴയില്‍ രൂപപ്പെട്ട മണ്‍കൂനയിലുമായാണ് പരിശോധന തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്.

കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാസേന, പൊലിസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. ഇതിനിടെ ഷിരൂരില്‍ ഇന്നു മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണ്ണിടിച്ചില്‍ ഉണ്ടായ ദിവസങ്ങള്‍ക്ക് സമാനമായ മഴ വരും ദിവസങ്ങളില്‍ ഉണ്ടാവാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെ അഴിമതിയുടെയും അസൗകര്യങ്ങളുടെയും പിടിയിൽ അകപ്പെടും; മംദാനിയുടെ ഭരണത്തെ വിമർശിച്ച് ശതകോടീശ്വരൻ

International
  •  14 days ago
No Image

എസ്.ഐ.ആര്‍; ബി.എല്‍.ഒമാരെ വട്ടംകറക്കി പുതിയ നിര്‍ദേശങ്ങള്‍

Kerala
  •  14 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു

oman
  •  14 days ago
No Image

ചാവേര്‍ സ്‌ഫോടനമല്ല; ബോംബ് പൊട്ടിത്തെറിച്ചതിന് സ്ഥിരീകരണവുമില്ല; വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം 

National
  •  14 days ago
No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  14 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  14 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  14 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  14 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  14 days ago