വടക്കന്‍ ഗസ്സയിലും തെക്കന്‍ ഗസ്സയിലും ആക്രമണം അഴിച്ചുവിട്ട് ഇസ്റാഈല്‍; കൊല്ലപ്പെട്ടത് നൂറോളം ആളുകള്‍, പോകാനിടമില്ലാതെ അലഞ്ഞ് ആയിരങ്ങള്‍
ഗസ്സ: വടക്കന്‍ ഗസ്സയിലും തെക്കന്‍ ഗസ്സയിലും ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈല്‍. രണ്ടിടങ്ങളിലുമായി നൂറോളം ആളുകള്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ വടക്കന്‍ ഗസ്സയിലുണ്ടായ ആക്രമണത്തില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. ബുറൈജി, ദാറുല്‍ ബലാഹ് എന്നിവിടങ്ങളിലെ രണ്ടു വീടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം.
തെക്കന്‍ ഗസ്സയിലെ ഖാന് യൂനിസില്‍ ഇസ്റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 70 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്റാഈല്‍ ടാങ്കുകളാണ് കടുത്ത ഷെല്ലിങ് നടത്തിയത്. നേരത്തെ ഇവിടെ ഒഴിയാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് ഇസ്റാഈല്‍ സൈന്യം ഈ ആക്രമണത്തെ ന്യായീകരിക്കുന്നത്. ഇവിടെ 200ലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഖാന് യൂനിസിന് പടിഞ്ഞാറുള്ള അല്‍ മവാസിയിലാണ് കടുത്ത ഷെല്ലാക്രമണമുണ്ടായത്. സൈന്യം ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ഗസ്സയില്‍ സുരക്ഷിത ഇടങ്ങളൊന്നുമില്ലെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു. അല്‍ മവാസിയില്‍ ഈ മാസം ആദ്യവും കനത്ത ആക്രമണം നടത്തുകയും നിരവധി പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. അല്‍ നാസര്‍ ആശുപത്രിയില്‍ നിരവധി പേരെയാണ് ചികിത്സയ്ക്കായി എത്തിച്ചത്. കിഴക്കന്‍ ഖാന് യൂനിസില്‍ ഇസ്റാഈല്‍ ടാങ്കുകളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കൊല്ലപ്പെട്ടതായി ഫലസ്തീന് സിവില്‍ എമര്‍ജന്‍സി സര്‍വിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."