HOME
DETAILS

സ്വര്‍ണവിലയിലെ ഇടിവ്; പ്രതിസന്ധിയിലായി പണമിടപാട് സ്ഥാപനങ്ങള്‍

  
പി.വി.എസ് ഷിഹാബ്
July 24 2024 | 01:07 AM

Gold Price Drop Causes Financial Institutions Crisis

പാലക്കാട്: കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് സംഭവിച്ചത് പണമിടപാട് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്ന ദേശസാത്കൃത ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവക്കാണ് വിലയിടിവ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഇന്നലെ പവന് 2000 രൂപ കുറഞ്ഞതോടെ ഈ മാസത്തെ കുറഞ്ഞ നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ജൂലൈ ഒന്നിന് പവന് 53000 രൂപയായിരുന്നു. ജുലൈ 17നത് 55000 വരെയായി വര്‍ധിച്ചു. ആറ് ദിവസങ്ങള്‍ക്കിടെ പവന് 3040 രൂപയുടെ കുറവാണ് ഉണ്ടായത്. 107 ദിവസങ്ങള്‍ക്കിടെയുള്ള കുറഞ്ഞ നിരക്കും ഉയർന്ന ഇടിവുമാണ് ഇന്നലത്തേത്. 2024 ഏപ്രില്‍ 26ലെ പവന് 52280 രൂപയായിരുന്നു കുറഞ്ഞ നിരക്ക്. പവന് 1120 രൂപ കുറഞ്ഞ ഏപ്രില്‍ 23നാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. 22ന് 54040 രൂപയുണ്ടായിരുന്നത് 23ന് 52920 രൂപയായി കുറഞ്ഞിരുന്നു.

രണ്ട് മാസങ്ങളിലെ സ്വര്‍ണവിലയില്‍ സ്ഥിരത കണ്ട് തുടങ്ങിയതോടെ ജൂലൈ രണ്ടാം വാരത്തില്‍ നല്‍കിയ സ്വര്‍ണപ്പണയ വായ്പ പവന് ശരാശരി 53000 രൂപ നിശ്ചയിച്ചുള്ളതാണ്. സ്വര്‍ണവിലയുടെ 60 മുതല്‍ 70 ശതമാനം വരെയാണ് ദീര്‍ഘകാല വായ്പ അനുവദിക്കാറുള്ളതെങ്കില്‍ ഹ്രസ്വകാല വായ്പകള്‍ 90 ശതമാനം വരെ അനുവദിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ പണം അനുവദിച്ച സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നെഞ്ചിടിപ്പേറ്റുന്നതായി ഇന്നലത്തെ സ്വര്‍ണ വിലത്തകര്‍ച്ച.

കസ്റ്റംസ് തീരുവ കുറച്ചതോടെ വരും ദിവസങ്ങളിലും വില കുറയാന്‍ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇറക്കുമതി സുലഭമാകുമെന്നതും സ്വര്‍ണത്തെ വിശ്വസ്ത നിക്ഷേപമായി കാണുന്നവരുടെ എണ്ണം കുറയുമെന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ വിലയിരുത്തലുകളും ഈ മേഖലയിലെ പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാക്കുമെന്ന സൂചനയാണ് നല്‍കുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago