ഉലുവ വെള്ളം കുടിക്കൂ, ഇതിന്റെ ആരോഗ്യഗുണങ്ങളറിഞ്ഞാല്‍ ഞെട്ടും
ഫൈബര്‍ അടങ്ങിയ ഉലുവ അടുക്കളയിലെ പ്രധാനിയാണ്. കറികളുടെ രുചികൂട്ടാനും മണം കിട്ടാനും മുടിയുടെ സംരക്ഷണത്തിനുമൊക്കെ ഉലുവ വളരെ നല്ലതാണ്. അല്‍പം കയ്പ്പു രുചിയാണ് ഉലുവയ്ക്ക്. ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം
- അസിഡിറ്റി, വയര്‍ വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ എളുപ്പമാക്കും. മാത്രമല്ല,
വയറിളക്കം, മലബന്ധം എന്നിവ സുഗമമാവാന്‍ ഉലുവയിലെ നാരുകള്‍ സഹായിക്കുകയും ചെയ്യും
2. നിര്‍ജലീകരണം തടയാന്‍ ഏറ്റവും നല്ലതാണ് ഉലുവ വെള്ളം
3. ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുകയും വിശപ്പ്കുറയ്ക്കുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും
4. ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണത്തിലാക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കും. അതു കൊണ്ട് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്.
5. എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഉലുവയ്ക്കു കഴിയുന്നതാണ്
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ആന്റി ഒക്‌സിഡന്റുകള്‍ ധാരാളമുളളതിനാല്‍ പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യും
6. അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും സന്ധിവാതം, ആസ്ത്മ തുടങ്ങിയ വീക്കവുമായി ബന്ധപ്പെട്ട അവസ്ഥയെ ചുറുത്തു നിര്‍ത്തുകയും ചെയ്യുന്നു
7. ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും മുഖക്കുരു കുറയ്ക്കുകയും ചര്‍മത്തിന്റെ തിളക്കം കൂട്ടുകയും ചെയ്യുന്നതാണ്
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഉലുവാ വെളളം ഗര്‍ഭിണികള്‍, എന്തെങ്കിലും മരുന്നു കഴിക്കുന്നവര്‍, എന്നിവര്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."