HOME
DETAILS
MAL
യു.എന്‍.ആര്‍.ഡബ്ല്യു.എ ഭീകര സംഘടനയെന്ന് ഇസ്‌റാഈല്‍; അപലപിച്ച് അറബ് ലീഗ്
Web Desk
July 26 2024 | 06:07 AM
ദുബൈ/കയ്‌റോ: ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സിയെ (യു.എന്‍.ആര്‍.ഡബ്യു.എ) ഭീകര സംഘടനയായി പ്രഖ്യാപിച്ച ഇസ്‌റാഈല്‍ തീരുമാനത്തെ അറബ് ലീഗ് അപലപിച്ചു.
ഇത്തരമൊരു തീരുമാനം യു.എന്‍.ആര്‍.ഡബ്യു.എയുടെ നിയമ സാധുതയെയും ആഗോള പ്രസക്തിയെയും ലക്ഷ്യമിടുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗയ്ഥ് പ്രസ്താവനയില്‍ പറഞ്ഞു. യു.എന്‍.ആര്‍.ഡബ്യു.എയുടെ അസ്തിത്വത്തെ തകര്‍ക്കാനുള്ള അധിനിവേശ ഭരണകൂടത്തിന്റെ പ്രചാരണത്തിന്റെ ഭാഗമാണീ നീക്കം.
ഇസ്‌റാഈലി രാഷ്ട്രീയ വൃത്തം അനുഭവിക്കുന്ന അങ്ങേയറ്റത്തെ ഒറ്റപ്പെടലിനെ ഈ തീരുമാനം എടുത്തു കാണിക്കുന്നുവെന്നും മാനുഷികമോ ധാര്‍മികമോ ആയ മാനങ്ങളില്ലാത്ത അവരുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുവെന്നും അബുല്‍ ഗയ്ഥ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."