ഉറക്കമില്ലേ...? ഈ പാനിയങ്ങള്‍ നിങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കും
നന്നായി ഉറങ്ങാന്‍ പറ്റാതിരിക്കുക എന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്.പല കാരണങ്ങള്‍കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. കാരണം കണ്ടെത്തി അത് പരിഹരിക്കുകയാണ് പ്രധാനം.
നല്ല ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ചില ഭക്ഷണങ്ങളും നിങ്ങള്‍ക്ക് നല്ല ഉറക്കം നല്‍കും. നല്ല ഉറക്കം ലഭിക്കാന്‍ കിടക്കുന്നതിന് മുന്‍പ് ഈ പാനിയങ്ങളിലൊന്ന് ശീലമാക്കിക്കോളൂ..
ചൂടു പാല്‍
ദഹനം മെച്ചപ്പെടുത്താനും നല്ല ഉറക്കം നല്‍കാനും ഒരു ഗ്ലാസ് ചൂടുള്ള പാല്‍ കുടിക്കുന്നത് സഹായിക്കുന്നു. നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്‍, മെലാറ്റോണിന്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.
തേങ്ങാവെള്ളം
ആന്റി ഓക്സിഡന്റുകളാലും ഇലക്ട്രോലൈറ്റുകളാലും സമ്പന്നമാണ് തേങ്ങാവെള്ളം. ഇത് മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും നല്‍കുന്നു, ഇത് സുഖകരമായ ഉറക്കത്തിന് സഹായിക്കുന്നു.
ഗോള്‍ഡന്‍ പാല്‍
മഞ്ഞളും കുങ്കുമപ്പൂവും ഇട്ട ചൂടുപാലിനെയാണ് ഗോള്‍ഡന്‍ പാല്‍ എന്ന് പറയുന്നത്. ഇത് നല്ല ഉറക്കം നല്‍കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.
പെപ്പര്‍മിന്റ് ടീ
കഫീന്‍ രഹിത പാനീയമാണ് പെപ്പര്‍മിന്റ് ടീ, ഇത് വേദനയും അസ്വസ്ഥതയും ലഘൂകരിക്കുന്നു. ഇത് സമ്മര്‍ദ്ദം കുറയ്ക്കുകയും വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.
ചെറി ജ്യൂസ്
ഉറക്കത്തിന് സഹായിക്കുന്ന ആന്റിഓക്സിഡന്റായ മെലറ്റോണിന്‍ കൊണ്ട് സമ്പന്നമാണ് ചെറി. ഇത് ഉറക്കമില്ലായ്മ കുറയ്ക്കുകയും ഉറക്കത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നല്ല ഉറക്കത്തിനുള്ള ചില ബെഡ്ടൈം പാനീയങ്ങളാണിവ. എന്നിരുന്നാലും, ഇവയിലേതെങ്കിലും നിങ്ങളുടെ ദിനചര്യയില്‍ ചേര്‍ക്കുന്നതിന് മുമ്പ് ഒരു ഡയറ്റീഷ്യനെ സമീപിക്കുന്നത് നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."