HOME
DETAILS

കാർഗിൽ ദിനാഘോഷത്തിനിടെ നുഴഞ്ഞുകയറ്റം; സൈനികന് വീരമൃത്യു

  
Web Desk
July 27 2024 | 19:07 PM

Soldier and Terrorist Killed as Army Foils Infiltration Bid in Kupwara


ശ്രീനഗർ: കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങൾക്കിടെ അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റം. ഏറ്റുമുട്ടലിൽ സൈനികനു വീരമൃത്യു. നാലു സൈനികർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. തിരിച്ചടിയിൽ ഒരു ഭീകരനും കൊല്ലപ്പെട്ടു.
നിയന്ത്രണരേഖയോടു ചേർന്ന് വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചൽ സെക്ടറിൽ സായുധരായ  ഭീകരർ നുഴഞ്ഞുകയറിയത്. ഇവർ സൈനിക പോസ്റ്റിനു നേരെ നിറയൊഴിച്ചതോടെ സൈനികർ തിരിച്ചടിക്കുകയായിരുന്നു.വെടിയേറ്റ സൈനികരിൽ ഒരാൾ മരിച്ചു. മറ്റൊരാളെ ശ്രീനഗറിലെ ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക് അതിർത്തിരക്ഷാ സേനയുടെ സഹായം ഭീകരർക്ക് ലഭിച്ചതായി സൈന്യം കുറ്റപ്പെടുത്തി. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് ഒരാഴ്ച മുമ്പ് സൈനികമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സന്ദർശനം നടത്തിയിരുന്നു. മോശം കാലാവസ്ഥയും മഞ്ഞുവീഴ്ചയും മറയാക്കിയാണ് ഭീകരർ നുഴഞ്ഞുകയറിയത്. 

An Indian soldier and a terrorist were killed during an attempted infiltration in Kupwara. The Indian Army successfully thwarted the infiltration bid, ensuring regional security



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago