സമ്മര്‍ പ്രോഗ്രാമില്‍ ശ്രദ്ധനേടി യുവാക്കളുടെ 10 പ്രൊജക്ടുകള്‍
അജ്മാന്‍: അജ്മാന്‍ ടൂറിസം വികസന വകുപ്പ് സംഘടിപ്പിച്ച 'യങ് ട്രേഡര്‍' പ്രദര്‍ശനം ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമിയും സാംസ്‌കാരിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുബാറക് അല്‍ നഖിയും സന്ദര്‍ശിച്ചു. അജ്മാന്‍ സാമ്പത്തിക വകുപ്പിലെ (ഡി.ഇ.ഡി) ക്രിയേറ്റിവ് സെന്ററില്‍ അജ്മാന്‍ ഗവണ്‍മെന്റിന്റെ സമ്മര്‍ പ്രോഗ്രാമായ 'നമ്മുടെ വേനല്‍, നമ്മുടെ സന്തോഷം' എന്നതുമായി സഹകരിച്ച് ഇലക്ട്രോണിക് ആപ്ലികേഷനുകള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷണം, മറ്റ് വിവിധ പ്രൊജക്ടുകള്‍ എന്നിവയുള്‍പ്പെടെ 10 വൈവിധ്യമാര്‍ന്ന പ്രൊജക്ടുകളാണ് പ്രദര്‍ശനത്തിലുള്ളത്.
ഫ്യൂചര്‍ ട്രേഡര്‍ പ്രോഗ്രാമിലെ വിദ്യാര്‍ഥികളുടെ രണ്ടാഴ്ചത്തെ പരിശീലനത്തിന്റെ ഫലമായിരുന്നു ഈ പ്രൊജക്റ്റുകള്‍. ഇത് സംരംഭകത്വ അനുഭവം ആരംഭിക്കാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കി. 'ഫ്യൂചര്‍ ട്രേഡര്‍' പ്രോഗ്രാമിലെ പ്രതിഭാധനരായ പങ്കാളികളെ പ്രദര്‍ശിപ്പിക്കുന്നതില്‍ അഭിമാനം കൊള്ളു കയും ചെയ്യുന്നു. കൂടാതെ, സംരംഭകത്വത്തില്‍ അവരുടെ ശോഭനമായ ഭാവിക്ക് ഈ പ്രോഗ്രാം ഒരു ലോഞ്ച്പാഡായി വര്‍ത്തിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.
യുവാക്കളെ പിന്തുണക്കാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കാനുമായി അജ്മാന്‍ ഗവണ്‍മെന്റുമായി സഹകരിച്ച് അജ്മാന്‍ ഡി.ി.ഡിയുടെ നിലവിലുള്ള സംരംഭങ്ങളുടെ ഭാഗമാണ് പ്രദര്‍ശനം. വേനല്‍ക്കാലത്ത് വിദ്യാഭ്യാസപരവും വിനോദപരവുമായ ഒരു സംയോജിത അന്തരീക്ഷം പ്രദാനം ചെയ്യാന്‍ ഈ പരിപാടി സഹായിക്കുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."