HOME
DETAILS
MAL
കുടിച്ചു നോക്കൂ ഈ രണ്ട് പാനീയങ്ങള്‍; തണുപ്പ് കാലത്ത് ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ ബെസ്റ്റാണ്
Web Desk
July 28 2024 | 09:07 AM
മഴക്കാലമാണല്ലോ, അന്തരീക്ഷത്തിലെ താപനില വളരെയധികം താഴ്ന്നിരിക്കും. അപ്പോള്‍ ചൂടുള്ള ഭക്ഷണപദാര്‍ഥങ്ങളാണ് കഴിക്കേണ്ടത്. ശരീരത്തിലെ ചൂട് നിലനിര്‍ത്താന്‍ പറ്റുന്ന രണ്ടുപാനീയങ്ങള്‍ തയാറാക്കി നോക്കാം.
ബദാം മില്‍ക്
ഒരു ദിവസം മുഴുവനും വെള്ളത്തില്‍ കുതിര്‍ത്തുവച്ച ബദാം മിക്‌സിയുടെ ജാറിലിട്ട് കുറച്ചുവെള്ളവുമൊഴിച്ച് നന്നായി അരച്ചെടുക്കുക.
ഇത് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. മധുരം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. തണുത്തപാലില്‍ ചേര്‍ത്തും കുടിക്കാവുന്നതാണ്.
മഞ്ഞള്‍ പാല്‍
തണുപ്പ് കാലത്ത് ശരീരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ മഞ്ഞള്‍പാല്‍ കുടിക്കുന്നത് നല്ലതാണ്. ധാരാളം ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് മഞ്ഞള്‍പാല്‍. ഇത് പ്രമേഹത്തെ തടയുകയും എല്ലുകളുടെ ബലം വര്‍ധിപ്പിക്കുകയും ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."