കേരള സര്‍ക്കാരിന്റെ ഹെല്‍ത്ത് ഏജന്‍സിയില്‍ ജോലി നേടാം; 60,000 രൂപ വരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴിലുള്ള കേരള ഹെല്‍ത്ത് ഏജന്‍സി (SHA) ഇപ്പോള്‍ വിവിധ പോസ്റ്റുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നുണ്ട്. റീജിയണല്‍ മെഡിക്കല്‍ ഓഡിറ്റര്‍, എക്‌സിക്യൂട്ടീവ്-ഐടി, ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി ആകെ 9 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ കേരളത്തില്‍ തന്നെ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഇ-മെയിൽ അയച്ച് ജൂലൈ 30 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കേരള ഹെല്‍ത്ത് ഏജന്‍സിയില്‍ (SHA) താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. റീജിയണല്‍ മെഡിക്കല്‍ ഓഡിറ്റര്‍, എക്‌സിക്യൂട്ടീവ്- ഐടി, ഫീല്‍ഡ് ഓഫീസര്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്.
ആകെ 9 ഒഴിവുകള്‍.
റീജിയണല്‍ മെഡിക്കല്‍ ഓഡിറ്റര്‍ = 03
എക്‌സിക്യൂട്ടീവ്- ഐടി = 01
ഫീല്‍ഡ് ഓഫീസര്‍ = 05 ഒഴിവുകള്‍.
പ്രായപരിധി
40 വയസ്.
യോഗ്യത
റീജിയണല്‍ മെഡിക്കല്‍ ഓഡിറ്റര്‍
എം.ബി.ബി.എസ്
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
എക്‌സിക്യൂട്ടീവ് ഐടി
ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ ബി.ഇ (കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐടി/ ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐടി)/ എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) / എം.സി.എ. വെബ് ആപ്ലിക്കേഷനില്‍ 03 വര്‍ഷത്തെ പോസ്റ്റ് യോഗ്യത പരിചയവും, വികസനവും ഡാറ്റബേസ് അഡ്മിനിസ്‌ട്രേഷനും.
ഫീല്‍ഡ് ഓഫീസര്‍
ബി.എസ്.സി നഴ്‌സിങ്
ഹെല്‍ത്ത് കെയറില്‍ 03 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
30,000 രൂപ മുതല്‍ 60,000 രൂപ വരെ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
job under kerala government health agency apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."