HOME
DETAILS

സുധാകരനും സതീശനും രണ്ടുവഴിക്ക്; ദിശതെറ്റി കോൺഗ്രസ് മിഷൻ 2025

  
രാജു ശ്രീധർ
July 29 2024 | 02:07 AM

Sudhakaran and Satheesans Rift Threatens Congress Mission 2025 in Kerala

പത്തനംതിട്ട: കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള ഭിന്നത വയനാട് ചിന്തൻ ശിബിരുമായി ബന്ധപ്പെട്ട് മറനീക്കി പുറത്തായതോടെ തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. ഗ്രൂപ്പ് വികാരത്തിനപ്പുറം രണ്ട് മുതിർന്ന നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അനുകൂല രാഷ്ട്രീയ കാലാവസ്ഥയെയും അനിശ്ചിതത്വത്തിലാക്കുന്നത്.

ചുമതലയേറ്റെടുത്ത ശേഷം പരമാവധി വിട്ടുവീഴ്ച ചെയ്തെന്നും സതീശനുമായി ഇനി സഹകരിക്കില്ലെന്നും സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. കെ.പി.സി.സി എടുക്കുന്ന എല്ലാ തീരുമാനങ്ങളും അട്ടിമറിക്കുകയും അതുവഴി പാർട്ടി നേതൃത്വത്തിന് അണികൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന പ്രവണതയും ഒരുവിഭാഗം നടത്തുന്നുവെന്നാണ് സുധാകര വിഭാഗം ചൂണ്ടിക്കാട്ടുന്നത്. വയനാട്ടെ ചിന്തൻ ശിബിരത്തില്‍ കെ.പി.സി.സിക്കെതിരായ തരത്തില്‍ പ്രസംഗിച്ചതായി വന്ന വാര്‍ത്ത അടക്കം സതീശന്‍ നിഷേധിച്ചില്ലെന്നും തന്നെ താറടിച്ചുകാട്ടാനാണ് ശ്രമമെന്നും സുധാകരന്‍, കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപദാസ് മുന്‍ഷിയെ അറിയിച്ചതായും സൂചനയുണ്ട്.

ഓൺലൈൻ യോഗത്തിലെ വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും യോഗം വിമര്‍ശിച്ച നേതാക്കളുടെ പേര് പുറത്തുവിട്ടതും തിരുവനന്തപുരത്തെ ചില കേന്ദ്രങ്ങളാണെന്നും നേതാക്കൾ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നിലെത്താനുള്ള തന്ത്രങ്ങളിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇതിനിടെ വയനാട് യോഗത്തിൽ സതീശനെതിരേ കെ.സി വേണുഗോപാലിൻ്റെ വിശ്വസ്തരായ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ രംഗത്തുവന്നതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്.

തുടർന്ന് അതൃപ്തിയിലായ സതീശൻ തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ മിഷൻ 2025 ആയി ബന്ധപ്പെട്ട യോഗങ്ങളിൽനിന്ന് വിട്ടുനിന്നതോടെ ഭിന്നത വർധിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിനു ശേഷം നടന്ന വാർത്താസമ്മേളനവും കേരളപര്യടനമായ സമരാഗ്നിയിലുണ്ടായ വിവാദങ്ങളും ഉൾപ്പെടെ പ്രതിപക്ഷ നേതാവിൻ്റെ പ്രവർത്തനങ്ങൾ പാർട്ടി അണികളിലും പൊതുവെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പരമാവധി വിട്ടുവീഴ്ചകൾ നടത്തി കെ.പി.സി.സി പ്രസിഡൻ്റ് മുന്നോട്ടു പോകുമ്പോൾ, പാർട്ടിയുടെ അധികാരത്തിൽ സതീശൻ കൈകടത്തുന്നുവെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്.

ഓൺലൈൻ യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ സതീശന്‍ വിഭാഗവും കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ടു തന്നെ മിഷന്‍ 2025 ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് അവര്‍. ഇതിനിടെയാണ് സതീശനുമായി ഒത്തുതീര്‍പ്പിനില്ലെന്ന നിലപാട് സുധാകരന്‍ എടുക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സുധാകരനെ നിർബന്ധിപ്പിച്ച് മത്സരിപ്പിക്കുകയും ശേഷം പദവിയിൽനിന്ന് ഒഴിവാക്കാനും നടത്തിയ നീക്കങ്ങളിൽ കടുത്ത പ്രതിഷേധം ഉണ്ടായിരുന്ന സുധാകരൻ എ.കെ. ആൻ്റണിയുടെ കൂടി പിന്തുണയിലാണ് പദവിയിൽ തിരികെയെത്തിയത്. സ്ഥാനത്തുനിന്ന് മാറ്റുന്നെങ്കിൽ അതിനും സുധാകരൻ തയാറാണ്. സുധാകരനൊപ്പം സതീശനും സ്ഥാനചലനം വന്നേക്കും. ഇത് മുന്നിൽക്കണ്ടാണ് രണ്ടും കൽപ്പിച്ച് സുധാകരൻ നീക്കം നടത്തുന്നത്. കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന വലിയൊരു വിഭാഗം നേതാക്കൾ പാർട്ടിയിലുള്ളതിനാൽ നേതൃമാറ്റം പോലും പ്രതിസന്ധി വർധിപ്പിക്കുമെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. 

Internal conflict between KPCC President Sudhakaran and Opposition Leader VD Satheesan disrupts Congress Mission 2025 plans. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  6 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  6 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  6 days ago