HOME
DETAILS

വയനാട്ടിൽ വൻ ഉരുൾപൊട്ടൽ; മരണം ഏഴായി, നിരവധിപേർ ആശുപത്രിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

  
July 30 2024 | 01:07 AM

wayanad landslide death rate rise to seven rescue mission continues

വയനാട്: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. രണ്ട് തവണയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണ്ടിലാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. നാലു മണിയോടെ ചൂരൽമലയിലെ സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. അപകടത്തിൽ ഇതുവരെ ഏഴു പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശമാകെ മണ്ണും ചെളിയും പാറക്കല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർ മണ്ണിനടിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി.  നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നു. പുഴ വഴിമാറി ഒഴുകുകയാണ്. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ  വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞ നിലയിലാണ്.

ചൂരൽമല പാലവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയതിനാൽ ആളുകൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. പൊലിസും നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതായി സൂചന.

വൻ ആൾനാശമുണ്ടായതായി സംശയിക്കുന്നുവെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചൂരൽമല ടൗണിൽ വൻ നാശനഷ്ടം. വൻ ആൾനാശമെന്ന് ആശങ്ക. കണ്ണൂരിൽ നിന്ന് സൈന്യം വയനാട്ടിലേക്ക് പുറപ്പെട്ടു. റോഡ് ഗതാഗത യോഗ്യമല്ല. എയർലിഫ്റ്റിങ് സാധ്യത അന്വേഷിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തി. നിരവധി രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  14 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  14 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  14 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  15 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  15 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  15 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  16 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  16 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  16 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  16 hours ago