HOME
DETAILS

മുണ്ടക്കൈ ഭാഗത്തെ തിരച്ചില്‍  താൽക്കാലികമായി നിർത്തി; നാളെ പുലര്‍ച്ചെ പുനരാരംഭിക്കും

  
Web Desk
July 30 2024 | 02:07 AM

wayanad land slide death toll rise to 15 update

11.46pm, 30 july 2024 

മുണ്ടക്കെെ ഉരുള്‍പൊട്ടൽ; 133 മരണം സ്ഥിരീകരിച്ചു; 98 പേർ കാണാമറയത്ത്

9.42pm, 30 july 2024 

മുണ്ടക്കൈ ഭാഗത്തെ തിരച്ചില്‍  താൽക്കാലികമായി നിർത്തി; നാളെ പുലര്‍ച്ചെ പുനരാരംഭിക്കും


6.46pm, 30 july 2024 

മുണ്ടക്കെെ ഉരുള്‍പൊട്ടൽ; 125 മരണം സ്ഥിരീകരിച്ചു;  98 പേർ കാണാമറയത്ത്

6.46pm, 30 july 2024 
നോവായി വയനാട്; മരണസംഖ്യ 119 ആയി; 98 പേരെ കാണാതായി


6.29pm, 30 july 2024 

എയര്‍ലിഫ്റ്റിങ് തുടങ്ങി; അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നു; താല്‍ക്കാലിക പാലം നിര്‍മിച്ച് സൈന്യം


6.00pm, 30 july 2024 
വ്യോമസേന ഹെലികോപ്ടര്‍ ദുരന്ത ഭൂമിയിലെത്തി; എയര്‍ ലിഫ്റ്റിങ് നടക്കുന്നു, തിരുവനന്തപരുത്ത് നിന്ന് കൂടുതൽ സെെന്യമെത്തും


5.51pm, 30 july 2024 
മരണ സംഖ്യ 114 ആയി; 46 പേരെ തിരിച്ചറിഞ്ഞു


05.25pm, 30 july 2024 
18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനൽകി; മരണസംഖ്യ 108 ആയി; 128 പേര്‍ ചികിത്സയില്‍


05.06pm, 30 july 2024
മരണസംഖ്യ 108 ആയി; 98 പേരെ കാണാനില്ല; 128 പേര്‍ ചികിത്സയില്‍

4.22pm, 30 july 2024

മരണ സംഖ്യ കുതിച്ചുയരുന്നു; 93 മൃതദേഹങ്ങള്‍ കണ്ടെത്തി


4.120pm, 30 july 2024

കര-നാവിക സേനകള്‍ ദുരന്തഭൂമിയിൽ; താൽക്കാലിക പാലങ്ങള്‍ നിർമിക്കാന്‍ സെെന്യം; മദ്രാസ് എഞ്ചിനീയറിങ് റെജിമെന്‍റെത്തും

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും കൂടുതല്‍ സംഘങ്ങളെത്തി. കര നാവിക സേനകള്‍ ദുരന്തഭൂമിയിലെത്തി. താല്‍ക്കാലിക പാലങ്ങള്‍ നിര്‍മിച്ച് കൂടുതല്‍ പേരെ പുറത്തെത്തിക്കാനാണ് ശ്രമം. ഇതിനായി മദ്രാസ് എഞ്ചിനീയറിങ് റെജിമെന്റില്‍ നിന്ന് ഉദ്യോഗസ്ഥരെത്തും.


4.13pm, 30 july 2024

NDRF മുണ്ടക്കെയില്‍; ആറുപേരെ രക്ഷപ്പെടുത്തി



4.10pm, 30 july 2024
രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കെയ്യിലെത്തി; ആളുകളെ റോപ്പ് കെട്ടി മറുകര എത്തിക്കാന്‍ ശ്രമം


04.01 pm, 30 Jul 2024

മരണ സംഖ്യ 84 ആയി; ചൂരല്‍ മലയില്‍ നിന്ന് 116 പേരെ രക്ഷപ്പെടുത്തി; മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 27 പേര്‍ ചികിത്സയില്‍

കല്‍പ്പറ്റ: വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 76 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 84 പേർ ആകെ മരിച്ചെന്നാണ് റിപ്പോർട്ട്. ചൂരല്‍ മലയില്‍  നിന്ന് ഇതിനോടകം 116 പേരെ രക്ഷപ്പെടുത്തി.

മരിച്ചവരിൽ 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (58), അഷ്‌റഫ് (49), കുഞ്ഞിമൊയ്തീന്‍ (65), ലെനിന്‍, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരന്‍, കൗസല്യ, വാസു, അയിഷ, ആമിന, ജഗദീഷ്, അനസ്, അഫ്‌സിയ സക്കീര്‍, നഫീസ (60), ജമീല (65), ഭാസ്‌കരന്‍ (62), സഹാന (7), ആഷിന (10), അശ്വിന്‍ (14) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ സഹാന (7), ആഷിന (10), അശ്വിന്‍ (14) എന്നിവര്‍ കുട്ടികളാണ്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലേറെ പേര്‍ മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  ഗുരുതര പരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവര്‍ക്കരികിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 18 മൃതദേഹങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജില്‍ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നല്‍കുന്ന വിവരം.

ചാലിയാറിലൂടെ നിലമ്പൂരിലേക്ക് ഒഴുകി വന്നത് 20 മൃതദേഹങ്ങളാണ്. നൂറിലേറെ പേര്‍ വിവിധ ആശുപത്രിയിലായി ചികിത്സയിലുണ്ട്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ 100 ലേറെ പേര്‍ കുടുങ്ങി കിടക്കുന്നു. ചൂരല്‍മലയില്‍ നിന്ന് 101 പേരെ രക്ഷപ്പെടുത്തി. കനത്ത മഴ തുടരുന്നതിനാല്‍ ചാലിയാറിലും ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിന് കുറുകെ വടംകെട്ടി കരകടന്നാണ് മൃതദേഹം ആശുപത്രിയിലെത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ദുരന്തഭൂമിയിലെത്തിയിട്ടുണ്ട്. കലാവസ്ഥ പ്രതികൂലമായതിനാല്‍ എയര്‍ലിഫ്റ്റിങ് നടത്താനായിട്ടില്ല. അത്യാവശ്യമായ ഉപകരണങ്ങള്‍ ഒന്നും ഇല്ലെന്നതും രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഉപകരണങ്ങള്‍ പ്രദേശത്തേക്ക് എത്തിക്കാന്‍ സൗകര്യമില്ലാത്തതും പ്രതിസന്ധിയാവുന്നു. 


മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ മുണ്ടക്കൈ ടൗണ്‍ പൂര്‍ണമായും ഇല്ലാതായി.  2019ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലക്ക് സമീപമാണ് ചൂരല്‍മലയും മുണ്ടക്കൈയും.

 

 

02.06 pm, 30 Jul 2024

മരണം 76 കടന്നു, ഇനിയും ഉയര്‍ന്നേക്കും

വയനാട് ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 68 കടന്നു, ഇനിയും ഉയര്‍ന്നേക്കും

 

02.06 pm, 30 Jul 2024

വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍? മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍

വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍  

01.56 pm, 30 Jul 2024

തകര്‍ന്ന് വയനാട്; മരണം 68 കടന്നു, ഇനിയും ഉയര്‍ന്നേക്കും

വയനാട് ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 68 കടന്നു, ഇനിയും ഉയര്‍ന്നേക്കും

12.19 pm, 30 Jul 2024

വിറങ്ങലിച്ച് വയനാട്; മരണം 57 കടന്നു, 13 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

വയനാട് ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 57 കടന്നു. ഇതില്‍ പലരേയും തിരിച്ചറിഞ്ഞിട്ടില്ല. 13 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്. 

 തിരിച്ചറിഞ്ഞവരുടെ വിവരങ്ങള്‍. റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65) , വിനീത് കുമാർ, സഹന (7), കൗസല്യ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 

11.25 am, 30 Jul 2024
രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം, വയനാട് ഉരുള്‍ പൊട്ടലില്‍ മരണം 43 ആയി, കുടുങ്ങിക്കിടക്കുന്നവര്‍ നിരവധി 

 

10.55 am, 30 Jul 2024

രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം, വയനാട് ഉരുള്‍ പൊട്ടലില്‍ മരണം 43 ആയി, കുടുങ്ങിക്കിടക്കുന്നവര്‍ നിരവധി 

വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. 43 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം.

 

10.34 am, 30 Jul 2024

വയനാട് ഉരുള്‍ പൊട്ടല്‍: മരണ സംഖ്യ ഉയരുന്നു, 41  ആയി, തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തി

 മേപ്പാടിയില്‍ മാത്രം 18 പേര്‍ മരിച്ചു. സ്വകാര്യ ആശുപത്രികളില്‍ അഞ്ച് മൃതദേഹങ്ങളാണുള്ളത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നുണ്ട്. 70 ലധികം ആളുകള്‍ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. അതിനിടെ ചൂരല്‍മലയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തി. 

 

10.15 am, 30 Jul 2024

കണ്ണീര്‍ മഴയില്‍ വയനാട്; ഉരുള്‍പൊട്ടലില്‍ മരണം23 ആയി
വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. 23 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മേപ്പാടിയില്‍ മാത്രം 18 പേര്‍ മരിച്ചു. സ്വകാര്യ ആശുപത്രികളില്‍ അഞ്ച് മൃതദേഹങ്ങളാണുള്ളത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നുണ്ട്. 70 ലധികം ആളുകള്‍ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്.

 

9:45 am, 30 Jul 2024
കണ്ണീര്‍ മഴയില്‍ വയനാട്; ഉരുള്‍പൊട്ടലില്‍ മരണം 23 ആയി, മരിച്ചവരില്‍ 3 കുട്ടികള്‍, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും 

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ 21 മരണം ആയി. മരിച്ചവരില്‍ മൂന്ന് കുട്ടികളാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ചാലിയാറിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം നിലമ്പൂർ ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് 9 മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ വ്യാപ്തി ഇതുവരെയും അറിയാൻ സാധിക്കാത്തതിനാൽ അപകടം എത്രത്തോളം വലുതാണെന്ന് വ്യക്തമല്ല. കൂടുതൽ സംഘത്തെ ദുരന്ത സ്ഥലത്തേക്ക് എത്തിക്കുമെന്ന് മന്ത്രി കെ.രാജന്‍.

മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലുമാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. രണ്ട് തവണയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണ്ടിലാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. നാലു മണിയോടെ ചൂരൽമലയിലെ സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. പ്രദേശമാകെ മണ്ണും ചെളിയും പാറക്കല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുഴ കുത്തിയൊഴുകുകയാണ്.

പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ രണ്ട് സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും 7.30 ഓട് കൂടി വയനാട്ടിലേക്ക് തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

എയർലിഫ്റ്റിങ് സാധ്യതകൾ അന്വേഷിക്കുകയാണ് രക്ഷാപ്രവർത്തകർ. പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിനാൽ അപകടം കൂടുതൽ ബാധിച്ച സ്ഥലങ്ങളിലേക്ക് എത്തുന്നതിനാണ് ഹെലികോപ്റ്റർ സഹായം തേടിയത്. പല ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ എയർ ലിഫ്റ്റിങ് വഴി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കും.

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. പൊലിസും നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതായി സൂചന.

വൻ ആൾനാശമുണ്ടായതായി സംശയിക്കുന്നുവെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചൂരൽമല ടൗണിൽ വൻ നാശനഷ്ടം. വൻ ആൾനാശമെന്ന് ആശങ്ക. കണ്ണൂരിൽ നിന്ന് സൈന്യം വയനാട്ടിലേക്ക് പുറപ്പെണ് വിവരം. നിരവധി പേർ മണ്ണിനടിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി.  നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നു. പുഴ വഴിമാറി ഒഴുകുകയാണ്. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ  വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞ നിലയിലാണ്.

ചൂരൽമല പാലവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയതിനാൽ ആളുകട്ടു. റോഡ് ഗതാഗത യോഗ്യമല്ല. എയർലിഫ്റ്റിങ് സാധ്യത അന്വേഷിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തി. നിരവധി രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുന്നുണ്ട്.

Live updates on Wayanad landslides: 45 relief camps established to shelter over 5,000 displaced individuals. Stay informed about the ongoing rescue and relief efforts in the region



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  15 hours ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  16 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  16 hours ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  16 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  16 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  16 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  17 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  17 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  17 hours ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  19 hours ago