HOME
DETAILS

നിരവധി വധശ്രമങ്ങള്‍ അതിജീവിച്ച യോദ്ധാവ്; ഹനിയ്യയുടെ പോരാട്ട ജീവിതം

  
Web Desk
July 31 2024 | 10:07 AM

Haniyas fighting career

ഒടുവില്‍ ഇസ്മാഈല്‍ ഹനിയ്യ പോരാട്ട വഴിയില്‍ വീരമൃത്യു വരിച്ചിരിക്കുന്നു.  തന്റെ മുന്‍ഗാമികളെ പോലെ. ഏത് നിമിഷവും ഇസ്‌റാഈലിന്റെ ഇരയാവുമെന്ന് അറിയാതെയല്ല അദ്ദേഹം ഈ വഴിയില്‍ ഇറങ്ങിത്തിരിച്ചത്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ സ്വന്തം മക്കളും പേരമക്കളും കൊല്ലപ്പെട്ട വിവരമറിഞ്ഞപ്പോള്‍   അദ്ദേഹം പ്രതികരിച്ച പോലെ. 

എന്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാള്‍ പ്രിയപ്പെട്ടതല്ല'. നാടിന്റെ മോചനത്തിനായി ഓരോ ഫലസ്തീനിയേയും പോലെ സമര്‍പ്പിക്കാനുള്ളതാണ് തന്റെ ജീവിതമെന്ന ഉത്തമ ബോധ്യത്തോടെ സയണിസ്റ്റുകള്‍ക്കു മുന്നിലേക്ക് വിരിമാറു കാട്ടി ഇറങ്ങി നടക്കാന്‍ തീരമാനിച്ചതാണ് അദ്ദേഹം. 

 ഗസ്സ മുനമ്പിലെ അല്‍ ഷാതി അഭയാര്‍ഥി ക്യാമ്പില്‍ 1962 ജനുവരിയിലാണ് ജനനം. 1948ല്‍ ഇസ്‌റാഈലെന്ന അധിനിവേശ രാജ്യം രൂപീകൃതമായപ്പോള്‍ അസ്ഖലാന്‍ നഗരത്തില്‍നിന്ന് പലായനം ചെയ്തവരാണ് ഹനിയ്യയുടെ മാതാപിതാക്കള്‍. ഗസ്സയിലെ അല്‍ അസ്ഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ഹനിയ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ഗസ്സയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് അറബിക് സാഹിത്യത്തില്‍ ഡിഗ്രി കരസ്ഥമാക്കി. 

യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഹനിയ്യ വിപ്ലവ പാതയിലേക്ക് ചുവടുവെക്കുന്നത്. 1983ല്‍ ഹമാസിന്റെ ആദ്യ രൂപമായ ഇസ്‌ലാമിക് സ്റ്റുഡന്റ് ബ്ലോക്കില്‍ അംഗമായി. 1987ല്‍ ഹനിയ്യ ഡിഗ്രി പഠിച്ചിറങ്ങുന്ന സമയത്ത് തന്നെയാണ് ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെ ആദ്യ ജനകീയ പ്രക്ഷോഭമായ ഒന്നാം ഇന്‍തിഫാദ ആരംഭിക്കുന്നത്. ഇതോടൊപ്പം ഹമാസെന്ന സംഘടനയും രൂപീകൃതമായി. പ്രക്ഷോഭത്തില്‍ പങ്കാളിയായതിന് ഇസ്‌റാഈല്‍ സര്‍ക്കാര്‍ 18 ദിവസത്തേക്ക് ഹനിയ്യയെ ജയിലിലടച്ചു. 1988ല്‍ വീണ്ടും ആറ് മാസം ജയിലിലായി. ഹമാസിന്റെ ഭാഗമാണെന്ന് അറിഞ്ഞതോടെ 1989ല്‍ മൂന്ന് വര്‍ഷത്തേക്ക് അധിനിവേശ ഭരണകൂടം ഹനിയ്യയെ തടവിലാക്കി. പിന്നീട് അദ്ദേഹത്തെ ദക്ഷിണ ലെബനാനിലേക്ക് ഇസ്‌റാഈല്‍ നാടുകടത്തി. പിന്നീടുള്ള ഒരു വര്‍ഷം അവിടെയായിരുന്നു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും ഇഇസ്‌റാഈലും തമ്മില്‍ ഓസ്‌ലോ ഉടമ്പടിയില്‍ ഒപ്പുവെച്ചപ്പോള്‍ ഗസ്സയിലേക്ക് മടങ്ങി. പിന്നീട് 
ഹമാസ് സഹസ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ് യാസീന്റെ അടുത്ത സഹായിയായ അദ്ദേഹം ഹമാസിന്റെ നേതൃ നിരയിലേക്ക് ഉയര്‍ന്നു. 

നിരവധി തവണ അദ്ദേഹത്തിന് നേരെ ഇസ്‌റാഈല്‍ വധശ്രമം നടത്തി. 
2003ല്‍ ഗസ്സയിലെ ഡൗണ്‍ടൗണിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഹനിയ്യക്കും അഹമ്മദ് യാസീനും നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇത് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് രാവിലെ നമസ്‌കാരശേഷം പള്ളിയില്‍നിന്ന് ഇറങ്ങുമ്പോള്‍ അഹമ്മദ് യാസീന്‍ കൊല്ലപ്പെടുന്നത്. 2014ലും ഹനിയ്യയെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ രണ്ട് മരുമക്കള്‍ കൊല്ലപ്പെടുകയും ഹനിയ്യയുടെ വീടിന് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു.


2006ലെ തെരഞ്ഞെടുപ്പില്‍ ഹമാസിനെ വലിയ വിജയത്തിലേക്ക് നയിച്ചതോടെ ഹനിയ്യ പ്രസ്ഥാനത്തില്‍ കൂടുതല്‍ കരുത്തനായി. ഒരു ദശാബ്ദത്തിലേറെ അധികാരത്തിലിരുന്ന ഫതഹിനെയാണ് ഹനിയ്യയുടെ നേതൃത്വത്തില്‍ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് ഫലസ്തീന്‍ അതോറിറ്റിയുടെ പ്രധാനമന്ത്രിയായി ഹനിയ്യ ചുമതലയേറ്റു. എന്നാല്‍, ഹമാസുമായി ലോക രാജ്യങ്ങള്‍ സഹകരിക്കാന്‍ തയ്യാറാകാത്തതിനാലും ഫതഹുമായുള്ള ഭിന്നതയും കാരണം 2007ല്‍ ഐക്യസര്‍ക്കാര്‍ ശിഥിലമായി. പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഹനിയ്യയെ നീക്കി.

2017ല്‍ ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ ഗസ്സയിലെ ഹമാസ് നേതാവായി തുടര്‍ന്നു. ഖാലിദ് മിശ്അലിന്റെ പിന്‍ഗാമിയായിട്ടാണ് ഇദ്ദേഹം ഈ സ്ഥാനത്ത് എത്തുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago