ഒമാനിലെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിൽ നാളെ മുതൽ സമ്പൂർണ്ണ സ്വദേശിവത്കരണം
മസ്കത്ത:ഒമാനിലെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നു. 2024 ജൂലൈ 28-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഈ പുതിയ അറിയിപ്പ് നൽകിയത്.
النقل والاتصالات وتقنية المعلومات تشدد الرقابة ابتدأ من سبتمبر القادم؛ على تعمين مهنة "سائق براد" pic.twitter.com/X0M52pRwb9
— وزارة النقل والاتصالات وتقنية المعلومات (@mtcitoman) July 14, 2024
’10/2016′ എന്ന രാജകീയ ഉത്തരവ് പ്രകാരമുള്ള ലാൻഡ് ട്രാൻസ്പോർട് ലോ, ഔദ്യോഗിക ഉത്തരവ് ‘235/2022’ എന്നിവ പ്രകാരം ഒമാനിലെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിൽ 2024 സെപ്റ്റംബർ 1 മുതൽ 100% സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സെപ്റ്റംബർ 1 മുതൽ കൈക്കൊള്ളുമെന്ന് ഒമാനിലെ എല്ലാ വലിപ്പത്തിലുള്ള ഇത്തരം ട്രക്ക് ഉടമകളെയും മന്ത്രാലയം അറിയിച്ചു.
ഈ നിയമത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ എടുക്കുമെന്നും, പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം റോഡുകളിലുള്ള ഇത്തരം ട്രക്കുകൾക്ക് മാത്രമായല്ല ബാധകമാക്കുന്നതെന്നും, വെയർഹൗസുകൾ, പാർക്കിംഗ് ഇടങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലും ഇത്തരം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ സ്വദേശികളായിരിക്കണമെന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."