HOME
DETAILS
MAL
അനുസ്മരണ സമ്മേളനം നടത്തി
backup
August 30 2016 | 21:08 PM
തിരുവള്ളൂര്‍: ആറു പതിറ്റാണ്ടുകാലം വടകര താലൂക്കില്‍ ലീഗ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ചു ജീവിതവും സമ്പത്തും പൊതുസമൂഹത്തിനായി സമര്‍പ്പിച്ച നേതാവായിരുന്നു എ.സി അബ്ദുല്ല ഹാജിയെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് തിരുവള്ളൂര്‍ കമ്മ്യൂനിറ്റി ഹാളില്‍ സംഘടിപ്പിച്ച എ.സി അബ്ദുല്ല ഹാജി, പുത്തലത്ത് നസീറുദ്ദീന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൊച്ചാട് കുഞ്ഞബ്ദുല്ല അധ്യക്ഷനായി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, പി. അമ്മത് മാസ്റ്റര്‍, കെ.ടി അബ്ദുറഹ്മാന്, പി.പി റഷീദ്, എം.പി ഷാജഹാന്, കണ്ടിയില്‍ അബ്ദുല്ല ഹാജി, മലയില്‍ ഇബ്രാഹീം ഹാജി, കെ. മുഹമ്മദ് സാലി, പി.എം അബൂബക്കര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."