അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണം; കര്‍ണാടകയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇന്ന് അര്‍ജുന്റെ കുടുംബത്തെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ഉച്ചയോടെയാണ് മുഖ്യമന്ത്രി അര്‍ജുന്റെ വീട്ടിലെത്തിയത്. അര്‍ജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഏത് പ്രയാസങ്ങളിലും കൂടെയുണ്ടാവുമെന്ന ഉറപ്പുനല്‍കിയാണ് മുഖ്യമന്ത്രി അവിടെ നിന്നും മടങ്ങിയത്. സന്ദര്‍ശനത്തിന് പിന്നാലെയാണ് കര്‍ണാടകയ്ക്ക് കത്തയച്ചത്.
അതേസമയം അടിയൊഴുക്ക് ശക്തമായ ഗംഗാവലി പുഴയിലേക്ക് ഇറങ്ങി ഒരാള്‍ക്ക് പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. സ്വമേധയാ പുഴയിലിറങ്ങാന്‍ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മാല്‍പേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവില്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല.
"Efforts Needed to Locate Arjun; Kerala Chief Minister Pinarayi Vijayan Sends Letter to Karnataka."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."