HOME
DETAILS
MAL
കഞ്ചാവ് കേസ്: തമിഴ്നാട് സ്വദേശിക്ക് കഠിനതടവും പിഴയും
backup
August 30 2016 | 21:08 PM
വടകര: കഞ്ചാവ് കൈവശം വച്ച കേസില്‍ തമിഴ്നാട് സ്വദേശിയായ യുവാവിനു കഠിന തടവും പിഴയും. തമിഴ്നാട് മാവട്ടംതേനി മുതലപ്പുറം നടുത്തെരുവില്‍ വി. മുരുകുനാ(42)ണ് വടകര എന്‍.ഡി.പി.എസ് ജഡ്ജി കെ.ജെ ആര്‍ബി ശിക്ഷ വിധിച്ചത്.
അഞ്ചുവര്‍ഷം കഠിനതടവും 60,000 രൂപ പിഴയുമാണു ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. 2013 ഓഗസ്റ്റ് 20നാണു കേസിനാസ്പദമായ സംഭവം. കോഴിക്കോട് ആനിഹാള്‍ റോഡിനു സമീപത്ത് 6.100 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സി.ഐ ആണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."