HOME
DETAILS

ഹിമാചൽ മേഘവിസ്ഫോടനത്തിൽ 50 പേരെ കാണാതായി; മരണം 11, തിരച്ചിൽ തുടരുന്നു

  
August 05, 2024 | 3:45 AM

50 people missing in himachal pradesh cloudburst

മാണ്ഡി: ഹിമാചൽ പ്രദേശിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 11 പേരുടെ മരണം സ്ഥിരീകരിച്ചു. 50 പേരെ കാണാതായിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കരസേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ. കനത്ത നാശനഷ്ടമുണ്ടായ ഷിംല, മാണ്ഡി, കുളു ജില്ലകളിൽ ദുരന്തനിവാരണ സേനയെയടക്കം വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴ സാധ്യതയുടെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.

ജൂലൈ 31നാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനമുണ്ടായത്. ജൂൺ 27നും ഓഗസ്റ്റ് 3നും ഇടയിലായി കുറഞ്ഞത് 663 കോടി രൂപയുടെ നഷ്ടമാണ് മേഖലയിൽ ഉണ്ടായിട്ടുള്ളത്. 41 ട്രാൻസ്ഫോമറുകളും 66 കുടിവെള്ള പദ്ധതികളും അപകടത്തിൽ നശിച്ചു. ഇടവിട്ടുള്ള മഴയാണ് നിലവിൽ ഹിമാചലിൽ പെയ്യുന്നത്. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഹിമാചലിലെ 114 റോഡുകൾ താൽക്കാലികമായി അടച്ചു. കരസേനയിലെ സൈനികർക്കൊപ്പം ദുരന്തനിവാരണ സേനയും പൊലിസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. 

അതേസമയം, കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കരസേന ഊർജ്ജിതമാക്കിയിട്ടുണ്ട്. മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ആകെ 15 പേരാണ് മരിച്ചത്. രുദ്രപ്രയാഗ് ജില്ലയിലെ റൂട്ടിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. വ്യാഴാഴ്ച വരെ 737 പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയതായും കുറഞ്ഞത് 2,670 പേരെ ദുരിതാശ്വാസ സേന സോൻപ്രയാഗിലേക്ക് കൊണ്ടുപോയതായും ഉത്തരാഖണ്ഡ് പൊലിസ് അറിയിച്ചു.

ജമ്മുകശ്മീരിലെ ഗന്ദർബാലിലും മേഘ വിസ്ഫോടനമുണ്ടായി. ശ്രീനഗർ-ലേഹ് ദേശീയപാത അടച്ചിരിക്കുകയാണ്. 87 റോഡുകളാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ അടച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയും; കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി

Kerala
  •  3 days ago
No Image

'ഐ-പാകി'ലെ ഇ.ഡി റെയ്ഡ്: അമിത്ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര,ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെ തൃണമൂല്‍ എം.പിമാര്‍ കസ്റ്റഡിയില്‍

National
  •  3 days ago
No Image

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്; 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

Kerala
  •  3 days ago
No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  3 days ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  3 days ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  3 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  3 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  3 days ago