HOME
DETAILS

ബി.ജെ.പിയുടേത് വഖഫ് സ്വത്തുക്കള്‍ സ്വന്തം നിയന്ത്രണത്തിലാക്കാനുള്ള ശ്രമം;  മുസ്ലിം ലീഗ്

  
Web Desk
August 05, 2024 | 2:33 PM

BJPs Attempt to Control Waqf Properties Criticized by Muslim League

വഖഫ് സ്വത്തുക്കള്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാനും, വഖഫ് ബോര്‍ഡിനും കൗണ്‍സിലിനും നിലവിലുള്ള അധികാരങ്ങള്‍ വെട്ടിച്ചുരുക്കി ഗവണ്‍മെന്റ് ആധിപത്യം അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും മുസ്‌ലിം ലീഗ് നേതാക്കാള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കളുണ്ട്. വഖഫ് സ്വത്ത് ആര്‍ക്കും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ അവകാശമില്ല.എന്ത്‌കൊണ്ടന്നാല്‍ ഏതൊരു വ്യക്തിയാണോ വഖഫ് ചെയ്യുന്നത് അയാളുടെ അഭിലാഷം കണക്കിലെടുക്കാതെ അത് മുന്നോട്ട് പോകാനാവില്ല.

വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഭരണ സംവിധാനത്തിലും അതിന്റെ നേതൃത്വ പദവിയിലുമെല്ലാം തങ്ങളുടെ ഇഷ്ടക്കാരെ വരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. അത് ശക്തമായി എതിര്‍ക്കേണ്ടതാണ്.ഇന്ത്യയിലെ മതേതര ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനശിലയെ  പുച്ഛിക്കുന്ന നടപടിയാണിത്. ഈ കാര്യം മുസ്ലിം ന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല.  വശ്വാസപ്രമാണമുള്ള പലരുടെയും ഇത്തരം സംവിധാനത്തില്‍ അത് നടത്തിപോകുന്നത് നിയമപരമായ അവരുടെ അധികാരമാണ്. അത് തട്ടിപറിച്ചെടുക്കാന്‍ ഒരു വ്യക്തിക്കും ഗവണ്‍മെന്റിനും സാധ്യമാകുകയില്ല.

 മുസ്ലീംലീഗ് എന്നും ഇത്തരം അനീതികള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്.ഇക്കാര്യത്തിലും നിയമപരമായ പോരാട്ടം ആവശ്യമെങ്കില്‍ മുസ്ലിം ലീഗ് തയ്യാറാണെന്നും നേതാക്കള്‍ വ്യകതമാക്കി.

യുപിഎ സര്‍ക്കാറിന്റെ കാലത്ത് ജെ.പി.സി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വഖഫ് നിയമത്തില്‍ ഭേദഗതി കൊണ്ടു വന്നിരിന്നു. വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു അത്.   അന്യാധീനപ്പെട്ടിരുന്ന വഖഫ് സ്വത്തുക്കള്‍ മോചിപ്പിച്ചെടുക്കുന്നതിനും ചെറിയ തുകക്ക് വഖഫ് സ്വത്തുക്കള്‍ ലീസിനെടുക്കുവാനുള്ള സാഹചര്യം ഒഴിവാക്കി മാര്‍ക്കറ്റ് വില അടിസ്ഥാനത്തില്‍ ലീസിന് കൊടുക്കുവാനും അന്നത്തെ ഭേദഗതികൊണ്ട് സാധിച്ചു.

ഇപ്പോള്‍ വാര്‍ത്തകളില്‍ വന്നുകൊണ്ടിരിക്കുന്നത് ബിജെപി വഖഫ് ആക്ടിലെ സുപ്രധാനമായ ചില വകുപ്പുകള്‍ ദുര്‍ബലപ്പെടുത്തുന്നുവെന്നതാണ്.അവര്‍ക്ക് ഇഷ്ടമുള്ള നിയമം കൊണ്ടുവരാനും ശ്രമിക്കുന്നു.

കടുത്ത വിവേചനവും സ്ഥാപനങ്ങളെ പിടിച്ചെടുക്കുവാനുമുള്ള അധികാര ദുര്‍വിനിയോഗവുമാണ് ഇതിനു പിന്നിലുള്ളത്. ഇത്തരം കാര്യങ്ങളില്‍ സമാന ചിന്താഗതിക്കാരുടെ യോജിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്മുള്ളവരാണ് ഈ നാട്ടുകാര്‍ എന്നതിനാല്‍ ബിജെപിയിടെ ഈ അടവ് ഫലിക്കാന്‍ പോകുന്നില്ലെന്നും മുസ്ലീം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി. മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ എം. പി, എം.പിമാരായ ഡോ. എം.പി. അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

The Muslim League has condemned the BJP's efforts to take control of Waqf properties, alleging attempts to undermine their management and influence. The controversy highlights ongoing tensions between political parties and religious institutions in India."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  11 days ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  11 days ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  11 days ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  11 days ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  11 days ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  11 days ago
No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  11 days ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  12 days ago
No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  12 days ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  12 days ago