വയനാട്: ശേഷിപ്പുകള്‍ തേടി എട്ടാം നാള്‍; സൂചിപ്പാറയില്‍ ഇന്ന് തിരച്ചില്‍
മേപ്പാടി: ഉരുള്‍പൊട്ടലില്‍ നാമാവശേഷമായ വയനാട് മുണ്ടക്കൈയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. എട്ടാം ദിനമായ ഇന്ന് ആറ് സോണുകളായാണ് തെരച്ചില്‍ നടത്തുക. സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ പ്രത്യേകസംഘത്തെ ഹെലികോപ്റ്ററില്‍ എത്തിച്ചായിരിക്കും തിരച്ചില്‍. ചെങ്കുത്തായ പാറയടക്കമുള്ള ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ സന്നദ്ധ പ്രവര്‍ത്തകരുണ്ടാവില്ല.
കല്‍പറ്റയില്‍ നിന്ന് പ്രത്യേക സംഘം ഹെലികോപ്റ്ററില്‍ സണ്‍റൈസ് വാലി മേഖലയില്‍ എത്തും. സൈനികര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങി 12 പേരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. ഇവിടെ മൃതദേഹങ്ങള്‍ ഉണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
ദുരന്തത്തില്‍ 407 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. തിരിച്ചറിയാത്ത 43 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും കഴിഞ്ഞ ദിവസം പൊതുശ്മശാനത്തില്‍ സര്‍വമത പ്രാര്‍ത്ഥനയോടെ സംസ്‌കരിച്ചു.
"Rescue operations continue in Wayanad's Mundakkai landslide area for the 8th day; search efforts focus on Susheepara, latest updates and developments"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."