HOME
DETAILS

ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍

  
Web Desk
August 06, 2024 | 7:35 AM

india-calls-urgent-all-party-meeting-amid-bangladesh-unrest


ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടെന്ന വാര്‍ത്തകള്‍ തള്ളി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. അവര്‍ ഇന്ത്യ വിട്ടിട്ടില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കി.  ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ അവര്‍ക്ക് സമയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം  ബംഗ്ലാദേശിലെ സാഹചര്യം വിശദീകരിക്കാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. ബംഗ്ലാദേശ് സൈന്യവുമായി ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അവര്‍ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് വ്യോമസേനയുടെ സി-130ജെ വിമാനം ഹിന്‍ഡന്‍ വ്യോമസേനാത്താവളത്തില്‍നിന്ന് പോയതിന് പിന്നാലെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ വിമാനത്തില്‍ ഹസീന ഉണ്ടായിരുന്നില്ലെന്നും അവര്‍ക്കൊപ്പം ഇന്ത്യയിലേക്ക് വന്ന 7 സൈനികര്‍ ബംഗ്ലദേശിലേക്ക് തിരികെ പോകുകയായിരുന്നെന്നും വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 


ഷെയ്ഖ് ഹസീന ബംഗ്ലദേശ് വിടാനുണ്ടായ സാഹചര്യവും ഇന്ത്യ അവരുടെ കാര്യത്തിലെടുത്ത നടപടികളും സര്‍വ്വ കക്ഷി യോഗത്തില്‍ ചര്‍ച്ചയായി. ബംഗ്ലാദേശ് വിഷയത്തില്‍ നല്‍കുന്ന പിന്തുണയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മന്ത്രി നന്ദി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിലൂടെ ലഭിക്കുന്ന വരുമാനം എങ്ങനെ ഉപയോഗപ്പെടുത്തും? മറുപടിയുമായി ഫിഫ പ്രസിഡന്റ്

Football
  •  7 hours ago
No Image

ഡ്രൈവർമാർക്ക് സുവർണ്ണാവസരം; ബ്ലാക്ക് പോയിന്റുകളിൽ ഇളവുമായി അബൂദബി പൊലിസ്

uae
  •  7 hours ago
No Image

ഷാർജയിൽ പുതുവത്സര ദിനത്തിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  7 hours ago
No Image

രാജസ്ഥാനിൽ കാറിൽ നിന്നും 150 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

National
  •  7 hours ago
No Image

യുഎഇയിൽ പുതുവർഷത്തിൽ ആശ്വാസം; ഇന്ധനവില കുറഞ്ഞു, പുതിയ നിരക്കുകൾ അറിയാം

uae
  •  8 hours ago
No Image

2026 ലോകകപ്പ് നേടുക ആ നാല് ടീമുകളിൽ ഒന്നായിരിക്കും: ടോണി ക്രൂസ്

Football
  •  8 hours ago
No Image

നോവായി മാറിയ യാത്ര; ഇ-സ്കൂട്ടറപകടത്തിൽ മരിച്ച മലയാളിയുടെ അവയവങ്ങൾ ഇനി ആറുപേരിൽ തുടിക്കും

uae
  •  8 hours ago
No Image

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

Kerala
  •  8 hours ago
No Image

ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി ആഹിൽ ചികിത്സയിലിരിക്കെ അന്തരിച്ചു

uae
  •  8 hours ago
No Image

2025ൽ വിവിയൻ റിച്ചാർഡ്സിനെയും താഴെയിറക്കി; ലോകത്തിൽ ഒന്നാമനായി കോഹ്‌ലി

Cricket
  •  8 hours ago