HOME
DETAILS
MAL
മത്സ്യത്തൊഴിലാളി സംഗമം നാളെ
backup
August 30 2016 | 22:08 PM
കണ്ണൂര്‍: മത്സ്യതൊഴിലാളി സംഗമം നാളെ രാവിലെ 11ന് തയ്യിലില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി ജയരാജന് അധ്യക്ഷനാകും. ജില്ലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മത്സ്യതൊഴിലാളി യൂനിയനും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി തയാറാക്കിയ അവകാശ പത്രിക ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കു കൈമാറും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പി.കെ ശ്രീമതി എം.പി, എ.എന്‍ ഷംസീര്‍ എം.എല്‍.എ, മേയര്‍ ഇ.പി ലത, കെ.പി സഹദേവന്, എം പ്രകാശന്, ടി ഗംഗാധരന് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പി ജയരാജന്, കെ.പി സുധാകരന്, എം.പി ശ്രീനാഥ്, പി സന്തോഷ്, പി രഘുനാഥ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."