ADVERTISEMENT
HOME
DETAILS

വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ ; 'രാമക്ഷേത്ര ഭരണസമിതിയില്‍ അഹിന്ദുക്കളെ അംഗങ്ങളാക്കുമോ' ഒറ്റക്കെട്ടായി എതിര്‍ത്ത് പ്രതിപക്ഷം

ADVERTISEMENT
  
Web Desk
August 08 2024 | 09:08 AM

Opposition Protests as Waqf Amendment Bill Introduced in Lok Sabha Criticism from Congress and Other Parties

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. വഖഫ് ആക്ടിലെ ഭേദഗതികള്‍ എതിര്‍ക്കുമെന്ന് ഇന്‍ഡ്യ അംഗങ്ങള്‍ പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബില്‍ എന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനും മതത്തിനും നേരയുള്ള ആക്രമണം. മുസ്‌ലിം ഇതര വിഭാഗങ്ങള്‍ എത്തുന്നത് മതസ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളി. രാമക്ഷേത്ര ഭരണസമിതിയില്‍ അഹിന്ദുക്കളെ അംഗങ്ങളാക്കുമോ എന്ന് ചോദിച്ച കോണ്‍ഗ്രസ് ഭരണഘടനക്ക് നേരെയുള്ള ആക്രമണമാണെന്നും ചൂണ്ടിക്കാട്ടി. മതപരമായ വിഷയത്തിലുള്ള ഇടപെടലെന്ന് കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡിന്റെയും വഖഫ് കൗണ്‍സിലിന്റെയും അധികാരങ്ങളെ തകര്‍ക്കുന്നതാണിതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ ഹിന്ദുവല്ലാത്ത ആളെ ഉള്‍പെടുത്തുമോയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. 
ഇത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ നിയമം ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അത് തീര്‍ച്ചയായും റദ്ദാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിന് മേലുള്ള കടന്നു കയറ്റമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി. ബില്‍ ഭരണഘടനാവിരുദ്ധമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. മുസ്‌ലിങ്ങളോടുള്ള വിവേചനമാണ് ബില്ലെന്ന് സമാജ് വാദി പാര്‍ട്ടി തുറന്നടിച്ചു. വഖഫ് ഭേദഗതി ബില്‍ ഭൂമി വില്‍പ്പനക്കുള്ള ബി.ജെ.പി അംഗങ്ങളുടെ താല്‍പ്പര്യാര്‍ത്ഥമുള്ള ഒഴികഴിവ് മാത്രമാണെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.
 
ബി.ജെ.പി രാജ്യത്തെ മുക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ മുസ്‌ലിംകളുടെ ശത്രുവാണ് എന്നാണ് അസദുദ്ദീന്‍ ഉവൈസി ബില്ലിനെ വിമര്‍ശിച്ച് പറഞ്ഞത്.

വഖഫ് ഭേദഗതിയെ കുറിച്ച് എം.പിമാര്‍ അറിഞ്ഞത് പാര്‍ലമെന്റില്‍ നിന്നല്ലെന്നും മാധ്യമങ്ങളിലൂടെയാണെന്നും സുപ്രിയ സുലെ എം.പി കുറ്റപ്പെടുത്തി. ബില്ലുകള്‍ അവതരിപ്പിക്കാനുള്ള പുതിയ വഴി ഇതാണോ എന്നും വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബില്‍ ജനദ്രോഹമെന്ന് ഡി.എം.കെ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ ഭരിക്കുന്നതിനുള്ള ആര്‍ട്ടിക്കിള്‍ 30 ന്റെ നേരിട്ടുള്ള ലംഘനമാണിതെന്നും ഈ ബില്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നതാണെന്നും ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു.

The Waqf Amendment Bill has been introduced in the Lok Sabha amidst strong opposition protests

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  5 days ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  5 days ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  5 days ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  5 days ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  5 days ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  5 days ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  5 days ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  5 days ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  5 days ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  5 days ago