HOME
DETAILS

വഖഫ് കൈയേറ്റത്തിൻറെ നേർ സാക്ഷ്യം; മുകേഷ് അംബാനിയുടെ ആന്റിലിയ

  
Web Desk
August 08, 2024 | 6:25 PM


മുകേഷ് അമ്പാനിയുടെ മുബൈയിലെ ആന്റിലിയ എന്ന ഭവനം കൗതുകകരവും വിശേഷങ്ങളവസാനിക്കാത്തതുമാണ്. എന്നാല്‍ ഇന്ത്യയില്‍ വഖ്ഫ് വിവാദം വീണ്ടും ചൂടുപിടിച്ചിരിക്കെ അമ്പാനിയുടെ ഭവനവും ചര്‍ച്ചയാകുകയാണ്. 173 മീറ്റര്‍ ഉയരത്തില്‍  27 നിലകളിലായി 37,000ല്‍പരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിലകൊള്ളുന്ന  ആന്റിലിയ മനം കവരുന്നതാണ്.15,000 കോടിയിലധികം വിലയുള്ള ആന്റിലിയയുടെ സൗകര്യങ്ങളും സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്നതാണ്.  ഹൈ സ്പീഡ് എലവേറ്ററുകള്‍, റിക്ടര്‍സ്‌കെയിലില്‍ എട്ടുവരെ തീവ്രതയുള്ള ഭൂചലനം നേരിടാനുള്ള നിര്‍മ്മിതി, പല നിലകളിലായി സംവിധാനിച്ചിരിക്കുന്ന കാര്‍ പാര്‍ക്കിങ് സൗകര്യം, സ്വിമ്മിങ് പൂളുകള്‍, ചൂടുജലം കൊണ്ട് മസാജ് ചെയ്യുന്ന ജാക്കുസി, സ്പാ, യോഗാ, ഡാന്‍സ് സ്റ്റുഡിയോകള്‍ എന്നിവയെല്ലാം ഉള്ള അത്ഭുത ഭവനം തന്നെയാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ വീടാണ് ആന്റലിയ 600 സ്റ്റാഫുകള്‍ ക്ലീനിങ് ചുമതലകളില്‍ മാത്രമായി ഇവിടെ ഉണ്ട്. 15,000 കോടി രൂപ വിലമതിക്കുന്ന അസാമാന്യ സവിശേഷതകളുള്ള ആന്റലിയക്ക് പിന്നില്‍ ഒരു അനാഥാലായത്തിന്റെ സ്വത്ത് പിടിച്ചടക്കിയ ചതിയുടെ കഥ കൂടിയുണ്ട്!  

 ഇസ്മാഈല്‍ ദാവൂദി ബോറ മുസ്‌ലിംകുടുംബത്തില്‍ ജനിച്ച കരിം ഭോയ് ഇബ്രാഹിം നല്‍കിയ വഖ്ഫ് ഭൂമിയിലാണ് നില്‍ക്കുന്നത്. ദരിദ്രമുസ്‌ലിംകളുടെ ഉന്നമനത്തിന് 1894ല്‍ കരിം ഭോയ് ഇബ്രാഹിം ഖോജ അനാഥാലയത്തിന് രൂപംനല്‍കി. ഈ ട്രസ്റ്റിനായി ഗ്വോളിയോര്‍ രാജാവ് അല്‍റ്റാമൗണ്ട് റോഡില്‍ ഭൂമി നല്‍കി. ആദ്യകാലത്ത് ശ്മശാനമായി ഉപയോഗിച്ചിരുന്ന ഈ 4532 ചതുരശ്ര മീറ്റര്‍ വരുന്ന ഭൂമിയില്‍ അനാഥാലയം സ്ഥാപിച്ചു. പിന്നീട് ഇതിന്റെ ഉടമസ്ഥാവകാശം വഖ്ഫ് ബോര്‍ഡിനായിരുന്നു.  
 mm.jpg

ആന്റിലിയ നിയമവിരുദ്ധമായി കൈയടക്കിയ അനാഥാലയത്തിന്റെ ഭൂമിയിലാണ്. 2005 മാര്‍ച്ച് 9 ന് മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ഭൂമി കൈയേറിയത് നിരവധി വ്യവഹാരത്തര്‍ക്കങ്ങള്‍ക്ക് കാരണം ആയിട്ടുണ്ട്. 2017 ജൂലായ് 21 ലെ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബോംബെ ഹൈക്കോടതി ബെഞ്ച് അനാഥാലയത്തിന്റെ ഭൂമി വില്‍പന സംബന്ധിച്ച് ചാരിറ്റി കമ്മീഷണറുടെ അനുമതിയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന വഖഫ് ബോര്‍ഡിനോട് നിര്‍ദ്ദേശിക്കുകയും ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ന്യൂനപക്ഷ വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് ബോര്‍ഡ് ഓഫ് വഖഫ് ആക്ടിംഗ് സി.ഇ.ഒയുമായ സന്ദേശ് സി തദ്വി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുകേഷ് അമ്പാനിയുടെ ആന്റിലിയ, അനാഥാലയമായ കരിം ഭോയ് ഇബ്രാഹിം ഖോജ യതീംഖാനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. 


2002 ഏപ്രിലില്‍, കറിം ഭോയ് ഖോജ ട്രസ്റ്റ്, ആന്റിലിയ കൊമേഴ്സ്യലിന് ഭൂമി വില്‍ക്കാനുള്ള അനുമതിക്കായി ചാരിറ്റി കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കി. 2002 ഓഗസ്റ്റ് 27-ന് ചാരിറ്റി കമ്മീഷണര്‍ അനുമതി അവിഹതമായി നല്‍കി. പിന്നീട്, അന്നത്തെ മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഓഫ് വഖഫ് ഈ ഇടപാട് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി, ഇത് 1995 ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 52 ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആന്റിലിയ കൊമേഴ്സ്യലിന് നോട്ടീസ് അയച്ചു. വഖ്ഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വഖ്ഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര സ്വത്ത് വില്‍ക്കുകയാണെങ്കില്‍ വഖ്ഫ് നിയമത്തിലെ സെക്ഷന്‍ 52, സെക്ഷന്‍ 51 എന്നിവ പ്രകാരം കൈമാറ്റം ചെയ്യപ്പെട്ട വഖഫ് സ്വത്ത് തിരിച്ചുപിടിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. ഇതനുസരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോയെങ്കിലും എങ്ങുമെത്തിയില്ല എന്നതാണ് വാസ്തവം.

 നിയമപരിരക്ഷ ഉണ്ടായിരുന്നിട്ട് പോലും കൈയൂക്കുള്ളവന്‍ കാര്യക്കാരനാണ് എന്നതാണ് അവസ്ഥ. അങ്ങനെയെങ്കില്‍ നിലവിലെ വഖ്ഫ് ഭേദഗതി അതി ഭീകരമായിരിക്കും. വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനും രേഖകളില്ലെന്ന് മുദ്രകുത്തി സര്‍ക്കാരും പ്രമാണിമാരും പിടിച്ചടക്കാനും നിലവിലെ ബില്‍ കാരണമാകുമെന്നുറപ്പ്. മതേതര ഇന്ത്യ ഈ ബിലിനെതിരേ ഒറ്റക്കെട്ടായി പോരാടുന്നതാണ് ഏക ആശ്വാസം...

Mukesh Ambani's luxurious residence, Antilia, built on disputed Wakf property, is under scrutiny as the Wakf controversy reignites in India. The 27-story mansion's background raises questions about the acquisition of land originally meant for an orphanage

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലീസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  8 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  8 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  8 days ago
No Image

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ; മരിച്ചവരിൽ പോക്സോ കേസ് പ്രതിയും

Kerala
  •  8 days ago
No Image

കുവൈത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം വരുന്നു; പുതിയ നിയമം രൂപീകരിക്കാന്‍ സമിതിയെ നിയോഗിച്ചു

Kuwait
  •  8 days ago
No Image

ആരവല്ലിയിൽ 'അനധികൃത ഖനന കൊള്ള': ഏഴ് വർഷത്തിനിടെ 7,000ത്തിലധികം എഫ്.ഐ.ആറുകൾ; വൻ നടപടിയുമായി രാജസ്ഥാൻ സർക്കാർ

National
  •  8 days ago
No Image

പണമിടപാട് തർക്കം; ഇടുക്കിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ട സഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി

crime
  •  8 days ago
No Image

കാസർകോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഗുഡ്‌സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു

Kerala
  •  8 days ago
No Image

'ഭാരം കൂടിയാൽ ടീമിൽ ഇടമില്ല': പെപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ തൂക്കം തെളിയിച്ച് ഹാലൻഡ്; ടീമിൽ വലിയ മാറ്റങ്ങളെന്ന് വെളിപ്പെടുത്തൽ

Football
  •  8 days ago
No Image

കാനഡയിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു; ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്നത് രണ്ടാമത്തെ ഇന്ത്യക്കാരൻ

International
  •  8 days ago