HOME
DETAILS

ടൂറിസം ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം; ഒമാനില്‍ തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണശാലകള്‍ക്ക് പുതിയ ചട്ടം

  
Web Desk
February 16, 2026 | 12:07 PM

oman tourism classification mandatory restaurants cafes

 

 

മസ്‌കത്ത്: രാജ്യത്തെ ചില റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ടൂറിസം ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധമാക്കി പുതിയ നിര്‍ദേശം. 'മിനിസ്ട്രി ഓഫ് ഹെരിറ്റേജ് ആന്റ് ടൂറിസം' അറിയിച്ചതനുസരിച്ച്, ഹോട്ടലുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍, ടൂറിസം ഉപയോഗത്തിനായി അനുവദിച്ച സ്ഥലത്തിലെ ഔട്ട്‌ലെറ്റുകള്‍, പ്രാദേശികവും അന്താരാഷ്ട്രവുമായ ഫ്രാഞ്ചൈസി ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കഫേകള്‍ എന്നിവയ്ക്ക് ഇനി ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

ഈ വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ച ശേഷമേ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയുളളു. സേവന നിലവാരം, സൗകര്യങ്ങള്‍, ശുചിത്വം, സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് വിലയിരുത്തലിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്.

നിര്‍ബന്ധിത പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റ് റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ സ്വമേധയാ ക്ലാസിഫിക്കേഷന്‍ നേടാം. ടൂറിസം മേഖലയിലെ സേവന നിലവാരം ഏകീകരിക്കാനും സന്ദര്‍ശകര്‍ക്ക് ഗുണമേന്മയുള്ള അനുഭവം ഉറപ്പാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.

രാജ്യത്തെ ഭക്ഷ്യ-പാനീയ മേഖലയെ കൂടുതല്‍ ക്രമീകരിച്ച് ടൂറിസം രംഗത്തെ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒമാന്‍ ടൂറിസം വികസന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം നടപ്പിലാക്കുന്നത്.

 

Oman mandates tourism classification for select restaurants and cafes, including hotel-based outlets and franchise establishments, as part of efforts to standardise service quality and strengthen the tourism sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഡി.പി.ഐ നിലപാട് അവരോട് പോയി ചോദിക്കണം: ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

12 ടണ്‍ കിറ്റ്കാറ്റ് ബാര്‍ ട്രക്ക് ഉള്‍പെടെ മോഷണം പോയി; കാണാതായത് 4,13,793 ചോക്ലേറ്റ് ബാറുകള്‍

International
  •  9 days ago
No Image

ഓറഞ്ച് കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം; തോറ്റ മത്സരത്തിലും ഇതിഹാസങ്ങൾക്കൊപ്പം ഇഷാൻ കിഷൻ  

Cricket
  •  9 days ago
No Image

പാര്‍ട്ടിക്ക് മാപ്പെഴുതി നല്‍കി; തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് തിരികെ കോണ്‍ഗ്രസിലേക്ക്

Kerala
  •  9 days ago
No Image

മഴയ്ക്ക് ശമനമായതോടെ യു.എ.ഇയില്‍ ക്ലീനിങ് സര്‍വിസുകളില്‍ വന്‍ തിരക്ക്; കാര്‍ വാഷുകളിലും ബുക്കിങ് നിറഞ്ഞു

uae
  •  9 days ago
No Image

ലോകത്തിലെ നമ്പർ വൺ താരമാണ് അദ്ദേഹം: രജത് പടിതാർ

Cricket
  •  9 days ago
No Image

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍, തൃശൂരില്‍ എന്‍.ഡി.എ റോഡ് ഷോ; രാഹുല്‍ ഗാന്ധി നാളെ എത്തും 

Kerala
  •  9 days ago
No Image

ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസിലുടനീളം 'നോ കിങ്‌സ്' റാലി; അണിനിരന്നത് ലക്ഷങ്ങള്‍

International
  •  9 days ago
No Image

13 വർഷങ്ങൾക്ക് ശേഷം ജയിച്ചു തുടങ്ങാൻ ദൈവത്തിന്റെ പോരാളികൾ; വാംഖഡെയിൽ എതിരാളികൾ കൊൽക്കത്ത

Cricket
  •  9 days ago
No Image

തറക്കല്ലിട്ട് ഒരു മാസം; വയനാട് പുനരധിവാസത്തിനായുള്ള കോണ്‍ഗ്രസിന്റെ ഭവനപദ്ധതി എങ്ങുമെത്തിയില്ല

Kerala
  •  9 days ago