HOME
DETAILS

തെന്മല ഡാമിൽ അജ്ഞാത മൃതദേഹം; കാണാതായ തിരുനെൽവേലി സ്വദേശിയുടേതെന്ന് സംശയം; അന്വേഷണമാരംഭിച്ച് പൊലിസ്

  
February 16, 2026 | 1:28 PM

unidentified body found in thenmala dam police investigation ongoing

കൊല്ലം: തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ ഡാം സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ കുളത്തൂപ്പുഴ പൊലിസിനെ വിവരമറിയിച്ചു. തുടർന്ന്, ഫയർഫോഴ്‌സെത്തി മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.

കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇത് നാല് ദിവസം മുമ്പ് കാണാതായ തമിഴ്‌നാട് തിരുനെൽവേലി സ്വദേശി ഉലകമണി (26) യുടേതാണോ എന്ന് പൊലിസ് സംശയിക്കുന്നു. നേരത്തെ, ഡാമിന് മുകളിൽ നിന്ന് ഉലകമണിയുടെ ബാഗും തിരിച്ചറിയൽ രേഖകളും കണ്ടെത്തിയിരുന്നു. 

ജോലി അന്വേഷിച്ച് കേരളത്തിലേക്ക് വന്ന ഉലകമണിയെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ തിരുനെൽവേലി പൊലിസിൽ പരാതി നൽകിയിരുന്നു.

മൃതദേഹം അഴുകിയ നിലയിലായതിനാൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഡിഎൻഎ (DNA) പരിശോധന നടത്താനാണ് പൊലിസിന്റെ തീരുമാനം. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം ഉലകമണിയുടേതാണോ എന്ന് സ്ഥിരീകരിക്കൂ. അതിനുശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത കുളത്തൂപ്പുഴ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

An unidentified body was discovered in Thenmala Dam in Kollam district, Kerala. The dam's security personnel spotted the body floating in the reservoir yesterday morning, prompting an immediate alert to the Kulathupuzha police. Fire and Rescue Services retrieved the body, which is believed to be that of a 26-year-old man from Tamil Nadu, missing since last week.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ കലഹം; പിണറായിക്കും ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം; കവചമൊരുക്കി സ്വരാജ്, ഒളിയമ്പെയ്ത് ശ്രീമതി

Kerala
  •  5 days ago
No Image

സ്വകാര്യ വാഹനം (റെന്റ് എ കാര്‍) വാടകയ്‌ക്കെടുത്ത് യാത്ര പോകാറുണ്ടോ? കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്കുകള്‍- മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

Kerala
  •  5 days ago
No Image

ക്ലിഫ് ഹൗസിനെ ഒഴിവാക്കി; ഒമ്പത് മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി

Kerala
  •  5 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന; ദൂരപരിധിയുണ്ടാകുമോ? 

Kerala
  •  5 days ago
No Image

സമരത്തിലൂടെ ആശമാർ നേടി 5,000 രൂപയുടെ വർധന; നാളെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്

Kerala
  •  5 days ago
No Image

തർക്കം തുടരുന്നു; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല

Kerala
  •  5 days ago
No Image

എബോള അതിവേഗം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

International
  •  5 days ago
No Image

പാല്‍ വില വര്‍ധന; മില്‍മ ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  5 days ago
No Image

ഹജ്ജ് പെര്‍മിറ്റുകള്‍ തവക്കല്‍നാ ആപ്പ് വഴി ലഭ്യമാകും; മലയാളം ഉള്‍പ്പെടെ 19 ഭാഷകൾ | Tawakkalna App

Saudi-arabia
  •  5 days ago
No Image

ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ട്; മഴ തുടരുമെന്ന് പ്രവചനം; ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യത

Kerala
  •  5 days ago