HOME
DETAILS

ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികൾക്ക് വധശിക്ഷ; വിദേശവനിതയെ ആക്രമിക്കുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ വിധി

  
February 16, 2026 | 12:23 PM

hampi gang rape case 3 sentenced to death by gangavathi court

ഗം​ഗാവതി: അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായ ഹംപി കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. കൊപ്പൽ ജില്ലയിലെ ഗംഗാവതി കോടതിയാണ് പ്രതികളായ മല്ലേഷ് (22), സായി (21), ശരണപ്പ (27) എന്നിവർക്ക് തൂക്കുകയർ വിധിച്ചത്. ഇസ്റാഈലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൂടെയുണ്ടായിരുന്ന അമേരിക്കൻ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധി.

നടുക്കുന്ന ക്രൂരത:

2025 മാർച്ചിലായിരുന്നു ടൂറിസം ഭൂപടത്തിൽ പ്രധാനമായ ഹംപിക്ക് സമീപം ഈ ദാരുണ സംഭവം നടന്നത്.ഹോംസ്റ്റേയിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഹോംസ്റ്റേ നടത്തിപ്പുകാരിയെയും അവിടെ താമസിച്ചിരുന്ന ഇസ്റാഈലി വനിതയെയും കൂട്ടബലാത്സംഗത്തിനിരയാക്കി.ആക്രമണം തടയാൻ ശ്രമിച്ച അമേരിക്കൻ വിനോദസഞ്ചാരിയെ പ്രതികൾ ക്രൂരമായി മർദ്ദിച്ച ശേഷം തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ടു. അടുത്ത ദിവസമാണ് ഇയാളുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്തത്.സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യൻ വിനോദസഞ്ചാരികളെയും പ്രതികൾ ക്രൂരമായി തല്ലിച്ചതച്ചു.

കോടതി വിധി:

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ച കോടതി, പ്രതികൾ യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ച സംഭവം എന്ന നിലയിൽ അതിവേഗ നടപടികളിലൂടെയാണ് ഗംഗാവതി കോടതി വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് പുറമെ വിവിധ വകുപ്പുകൾ പ്രകാരം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

ഹംപിയിലെ സുരക്ഷാ ക്രമീകരണങ്ങളെയും വിദേശ സഞ്ചാരികളുടെ സുരക്ഷയെയും കുറിച്ച് വലിയ ആശങ്കകൾക്ക് ഈ സംഭവം വഴിമരുന്നിട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോർവേയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖംതിരിച്ച് മോദി; "ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ് ഭയം?": മോദിയുടെ വിഡിയോ പങ്കുവെച്ച്കൊണ്ട് രാഹുൽ ഗാന്ധി

International
  •  6 days ago
No Image

40 ദിർഹത്തിൽ നിന്ന് സിഇഒ പദവിയിലേക്ക്; അലി അൽ നജ്ജാറിന്റെ വിസ്മയിപ്പിക്കുന്ന വിജയഗാഥ

uae
  •  6 days ago
No Image

അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം പെരുവയൽ പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി; ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

crime
  •  6 days ago
No Image

'അച്ഛനമ്മമാരുടെ ജോലിസ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; വിവാദ ചോദ്യാവലിയുമായി പ്രൈമറി സ്കൂൾ, സംഭവത്തിനെതിരെ ജനരോഷം ശക്തം

International
  •  6 days ago
No Image

യുഎഇയിൽ ഇന്ത്യൻ പ്രവാസികൾക്കായി 16 പുതിയ കോൺസുലാർ സേവന കേന്ദ്രങ്ങൾ; അൽഹിന്ദുമായി കരാർ ഒപ്പിട്ടു

uae
  •  6 days ago
No Image

ഇത് എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട, തങ്ങൾ ശക്തമായി തിരിച്ചുവരും; പിണറായി വിജയൻ

Kerala
  •  6 days ago
No Image

ഖത്തറിലെ കണക്കുതീർക്കാൻ ഡാലിച്ചിന്റെ പടയൊരുക്കം; കപ്പലിൽ മോഡ്രിച്ചും പെരിസിച്ചും; ക്രൊയേഷ്യൻ സ്ക്വാഡ് റെഡി!

Cricket
  •  6 days ago
No Image

ചെന്നിത്തലയ്ക്ക് 'പമ്പ', കെ മുരളീധരന് 'സാനഡു', സണ്ണി ജോസഫിന് 'അശോക'; മന്ത്രിമന്ദിരങ്ങള്‍ അനുവദിച്ചു

Kerala
  •  6 days ago
No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  6 days ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  6 days ago