HOME
DETAILS

പാലത്തിൽ നിന്ന് വീണുമരിച്ചതല്ല; ആത്മഹത്യയെന്ന് കരുതിയ കേസിൽ സാക്ഷികളെപ്പോലും അമ്പരപ്പിച്ച ട്വിസ്റ്റ്! ദുബൈ പൊലിസ് സത്യം കണ്ടെത്തിയത് ഇങ്ങനെ

  
February 16, 2026 | 12:23 PM

dubai police uncover shocking twist in suspected bridge suicide case

ദുബൈ: മരണപ്പെട്ടവർക്ക് പറയാനുള്ളത് സാങ്കേതികവിദ്യയിലൂടെ കേൾപ്പിക്കുകയാണ് ദുബൈ പൊലിസ്. പാലത്തിൽ നിന്ന് വീണ് മരിച്ച ഡെലിവറി റൈഡറുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനങ്ങളെ തകിടം മറിച്ചുകൊണ്ട് 'ഡിജിറ്റൽ ട്വിൻ' (Digital Twin) സാങ്കേതികവിദ്യയിലൂടെ സത്യം പുറത്തുകൊണ്ടുവന്നിരിക്കുകയാണ് അധികൃതർ.

പാലത്തിൽ നിന്ന് റൈഡർ താഴേക്ക് ചാടുന്നത് കണ്ടെന്ന സാക്ഷിമൊഴികളാണ് ആദ്യം പൊലിസിന് ലഭിച്ചത്. എന്നാൽ ദുബൈ പൊലിസിലെ ഫോറൻസിക് വിദഗ്ധർ അത്യാധുനിക 3D സ്കാനിംഗും എഐ അനലിറ്റിക്സും ഉപയോഗിച്ച് സംഭവസ്ഥലം ഡിജിറ്റലായി പുനർനിർമ്മിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

റൈഡർ സ്വയം ചാടിയതല്ലെന്നും, പിന്നിൽ നിന്ന് അമിതവേഗത്തിൽ വന്ന ഒരു വാഹനം മോട്ടോർ സൈക്കിളിൽ ഇടിച്ചതാണെന്നും ഡിജിറ്റൽ വിശകലനത്തിൽ തെളിഞ്ഞു. ഇടിയുടെ ആഘാതത്തിൽ റൈഡർ തെറിച്ചു പാലത്തിന് താഴേക്ക് വീഴുകയായിരുന്നു. ഇടിച്ച വണ്ടിയുടെ ഡ്രൈവർ നിർത്താതെ പോയതായും ഈ വെർച്വൽ പ്ലാറ്റ്‌ഫോം കണ്ടെത്തി. ഇതോടെ കേസ് 'ഹിറ്റ് ആൻഡ് റൺ' ഗണത്തിലേക്ക് മാറ്റി അന്വേഷണം ഊർജ്ജിതമാക്കി.

എന്താണ് ഡിജിറ്റൽ ട്വിൻ?

കുറ്റകൃത്യം നടന്ന സ്ഥലം അതേപടി 3D മോഡലായി ഡിജിറ്റൽ ലോകത്ത് നിർമ്മിക്കുന്ന രീതിയാണിത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തേക്ക് നേരിട്ട് പോകാതെ തന്നെ ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ദൃശ്യങ്ങൾ വിവിധ കോണുകളിൽ നിന്ന് പരിശോധിക്കാം. ഇതുവരെ 85 സങ്കീർണ്ണമായ കേസുകളിൽ ഈ സംവിധാനം വഴി വ്യക്തത വരുത്താൻ സാധിച്ചുവെന്ന് പ്രോജക്ട് മാനേജർ എഞ്ചിനീയർ അംന അൽ മസ്മി പറഞ്ഞു.

ഒരു ബേസ്‌മെന്റ് പാർക്കിംഗ് തകരാനുണ്ടായ കാരണവും ഈ സാങ്കേതികവിദ്യയിലൂടെ ദുബൈ പൊലിസ് കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണുകളിൽ ജലചോർച്ച മൂലം ഉണ്ടായ സമ്മർദ്ദമാണ് തകർച്ചയ്ക്ക് കാരണമായതെന്ന് ലോഡ് സിമുലേഷൻ വഴി ശാസ്ത്രീയമായി തെളിയിക്കാൻ ഡിജിറ്റൽ ട്വിന്നിന് സാധിച്ചു.

ദുബൈ പൊലിസിന്റെ ഈ നൂതന സംവിധാനം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസയാണ് നേടുന്നത്. 2025-ലെ ഇന്റർനാഷണൽ ബെസ്റ്റ് പ്രാക്ടീസസ് കോമ്പറ്റീഷനിൽ സെവൻ സ്റ്റാർ റേറ്റിംഗും മികച്ച ഇന്നൊവേറ്റീവ് പ്രോജക്റ്റ് അവാർഡും ഈ പദ്ധതി സ്വന്തമാക്കിയിരുന്നു. കുറ്റകൃത്യങ്ങളിൽ പിശകുകൾ കുറയ്ക്കാനും നീതിന്യായ വ്യവസ്ഥയിൽ കൃത്യമായ തെളിവുകൾ ഹാജരാക്കാനും ഈ ഡിജിറ്റൽ വിപ്ലവം സഹായിക്കുമെന്ന് ഫോറൻസിക് എഞ്ചിനീയറിംഗ് മേധാവി ലെഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് അലി അൽ ഖാസിം വ്യക്തമാക്കി.

dubai police revealed a dramatic twist in a suspected bridge fall death, clarifying it was not a suicide. investigation findings surprised even witnesses, as forensic analysis and evidence exposed the real circumstances behind the incident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവനിൽ ഞാൻ വിവിയൻ റിച്ചാർഡ്‌സിനെ കണ്ടു'; സൂപ്പർ താരത്തിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌കർ

Cricket
  •  5 days ago
No Image

ഇറാനിൽ യുഎസ്-ഇസ്റാഈൽ ആക്രമണം രൂക്ഷം: 193 കുട്ടികൾ കൊല്ലപ്പെട്ടു; എട്ടുമാസം പ്രായമുള്ള കുഞ്ഞും ഇര

International
  •  5 days ago
No Image

ഇറാൻ യുദ്ധം: വേണ്ടത്ര വിജയിക്കാനായില്ലെന്ന് ട്രംപ്

International
  •  5 days ago
No Image

ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിനെച്ചൊല്ലി തർക്കം; അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; പ്രതിക്കായി തിരച്ചിൽ

Kerala
  •  5 days ago
No Image

യുഎഇയിൽ കുടുങ്ങിയോ? വിഷമിക്കേണ്ട; യാത്രികർക്ക് കൈത്താങ്ങുമായി പ്രമുഖ ഡെവലപ്പർമാർ

uae
  •  5 days ago
No Image

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

National
  •  5 days ago
No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  5 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  5 days ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  5 days ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  5 days ago