HOME
DETAILS

കുവൈത്തിൽ സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച; യുവാവിനെതിരെ കേസ്

  
February 16, 2026 | 12:01 PM

robbery case filed after youth threatens friend with knife in kuwait

കുവൈത്ത് സിറ്റി: അൽ-അബ്ദാലി അതിർത്തി ക്രോസിംഗിന് സമീപം യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ 24 കാരനായ കുവൈത്ത് പൗരനെതിരെ അൽ-കാഷ്'ആനിയ പൊലിസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി അൽ-അബ്ദാലി പ്രദേശത്തെ ഒരു ക്യാമ്പിൽ വെച്ചാണ് സംഭവം നടന്നതെന്ന് 36 വയസ്സുള്ള പരാതിക്കാരൻ പൊലിസിന് മൊഴി നൽകി. പ്രതിയായ യുവാവ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയും, കൊല്ലുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി കൈവശമുണ്ടായിരുന്ന 36 കുവൈത്ത് ദിനാർ ബലമായി പിടിച്ചുവാങ്ങുകയുമായിരുന്നു. മുൻ സുഹൃത്താണ് അക്രമിയെന്ന് പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി പൊലിസ് വിളിപ്പിച്ചിട്ടുണ്ട്. സംഭവസമയത്ത് ക്യാമ്പിലുണ്ടായിരുന്ന സാക്ഷികളുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തും.

a youth has been booked in kuwait for allegedly threatening his friend with a knife and committing robbery. authorities registered a case and launched further investigation into the incident, highlighting concerns over rising violent crime cases.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലിസ് 

National
  •  7 days ago
No Image

ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ആഗോള യുദ്ധമായി മാറും; പുതിയ മിസൈലുകള്‍ പരീക്ഷിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ് 

International
  •  7 days ago
No Image

വനിത സംവരണ ബില്ലിന് പിന്നില്‍ ബിജെപിയുടെ ദേശവിരുദ്ധ ലക്ഷ്യം; മോദിയും, അമിത് ഷായും ജനങ്ങളെ കബളിപ്പിക്കുന്നു

National
  •  7 days ago
No Image

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് പരസ്യ പിന്തുണയുമായി കെ സുധാകരന്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് സംസാരിച്ചതായി വെളിപ്പെടുത്തല്‍ 

Kerala
  •  7 days ago
No Image

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍ 

Kerala
  •  7 days ago
No Image

പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞു; വനിത സംവരണ ബില്‍ പരാജയപ്പെട്ടതില്‍ നരേന്ദ്ര മോദി 

National
  •  7 days ago
No Image

ഇന്ത്യക്ക് ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇളവ് നീട്ടി അമേരിക്ക

National
  •  7 days ago
No Image

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; ഷാര്‍ജയും അജ്മാനും ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു

uae
  •  7 days ago
No Image

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ വെച്ച്  ശ്വാസതടസം; മരണം രണ്ടായി; രണ്ടുപേര്‍ ചികിത്സയില്‍ 

Kerala
  •  7 days ago
No Image

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്; ജീവനക്കാര്‍ സുരക്ഷിതർ

International
  •  7 days ago